യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാരെ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു

കോഴിക്കോട്: (www.kasargodvartha.com 06.03.2019) യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാരെ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. കോഴിക്കോട് ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.
Samastha, Kerala, Kasaragod, News, UN Abdur Rahman Musliyar selected as Samasta Vice president

വൈസ് പ്രസിഡന്റായിരുന്ന മിത്തബയില്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ല്യാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. മരണപ്പെട്ട എസ് എം കെ തങ്ങള്‍ തൃശ്ശൂര്‍, പി കുഞ്ഞാണി മുസ്ല്യാര്‍ തുടങ്ങിയവരുടെ ഒഴിവിലേക്ക് സയ്യിദ് ഫത്ഹുദ്ദീന്‍ മുത്തുക്കോയ തങ്ങള്‍ അമിനി ദ്വീപ്, എം പി മുസ്തഫല്‍ ഫൈസി, കൊടക് ജില്ലാ നായിബ് ഖാസി എം എ അബ്ദുല്ല ഫൈസി, തൊട്ടി മാഹിന്‍ മുസ്ല്യാര്‍ കാസര്‍കോട് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് യു എന്‍ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Samastha, Kerala, Kasaragod, News, UN Abdur Rahman Musliyar selected as Samasta Vice president  
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?