മോദി ജാക്കറ്റിനും പ്രിയംകുറഞ്ഞു: വിപണി ഇടിഞ്ഞ് വ്യാപാരികള്‍ ആശങ്കയില്‍


ഔറംഗബാദ് (www.evisionnews.co): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള മോദി ജാക്കറ്റുകള്‍ക്ക് വന്‍ തിരിച്ചടി. മഹാരാഷ്ട്രയില്‍ മോദി ജാക്കറ്റുകള്‍ എന്ന പേരില്‍ വിറ്റിരുന്ന ഹാഫ് സ്ലീവ് കോട്ടുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്. 2014ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ച്ചയില്‍ ഒന്ന് എന്ന നിലയിലേക്ക് കച്ചവടം താഴ്ന്നുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തരംഗമായിരുന്നു 'മോദി ജാക്കറ്റുകള്‍. എന്നാല്‍ ഈതെരഞ്ഞെടുപ്പ് അടുത്തിട്ടും മോദി ജാക്കറ്റുകള്‍ക്ക് വിപണിയില്ലെന്നതാണ് വസ്തുത. മോദിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്ന ഒന്നായിരുന്നു മോദി ജാക്കറ്റിന്റെ വില്‍പന വര്‍ധനവ്. എന്നാല്‍ ജാക്കറ്റിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞത് മോദിയുടെ മാര്‍ക്കറ്റും ഇടിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?