നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരായ സഹോദരിമാര്‍ മരിച്ചു; മാതാവിന് ഗുരുതരം
ഏറ്റുമാനൂര്‍:(www.kvartha.com 04/03/2019) നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരായ സഹോദരിമാര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന മാതാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിര വീട്ടില്‍ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലെജി (45)യെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലെജി അബോധാവസ്ഥയില്‍ തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ ബൈപ്പാസ് റോഡില്‍ കണ്ടംചിറ കവലയ്ക്കും പള്ളികൂടം കവലയ്ക്കും ഇടയില്‍ പേരൂര്‍കാവ് ക്ഷേത്രത്തിന് സമീപമാണ് അപകടം. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് അമ്മയെയും രണ്ടു മക്കളെയും ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ പുരയിടത്തില്‍ ഇടിച്ചു കയറി.
ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ മൂന്നു പേരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്നുവും നീനുവും മരിച്ചിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Keywords: News, Kottayam, Kerala, Death, Accident, Sisters, Accident: 2 sisters dies, Mother injured
Powered by Info News For You

Comments
Post a Comment