ട്യൂഷന്‍ പഠിക്കാനെത്തുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍; സംഭവം പുറത്തായത് ദൃശ്യങ്ങള്‍ ഭര്‍ത്താവ് കാണാനിടയായതോടെ
ചെന്നൈ: (www.kvartha.com 23.03.2019) ട്യൂഷന്‍ പഠിക്കാനെത്തുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. സംഭവം പുറത്തായത് പീഡന ദൃശ്യങ്ങള്‍ ഭര്‍ത്താവ് കാണാനിടയായതോടെ. തിരുവണ്ണാമല അരണിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക നിത്യയാണ് അറസ്റ്റിലായത്.
വീട്ടില്‍ ട്യൂഷന്‍ പഠിക്കാനെത്തുന്ന ആണ്‍കുട്ടികളെ നിത്യ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ നിത്യയുടെ ഭര്‍ത്താവ് കാണാനിടയായതിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വീട്ടിലെ ട്യൂഷന്‍ നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും നിത്യ അതിന് തയ്യാറായിരുന്നില്ല.
വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം വീണ്ടും തുടരുകയും ചെയ്തു. ഇതോടെ ഭര്‍ത്താവ് തിരുവണ്ണാമല കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ വകുപ്പ് സംഭവത്തില്‍ ഇടപെടുകയും അന്വേഷണം നടത്തുകയും പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിത്യ കുറ്റസമ്മതം നടത്തിയിരുന്നു.
അധ്യാപികയ്‌ക്കെതിരെ പോക്‌സോ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ തിരുവണ്ണാമല മഹിളാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. നിത്യയെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപികയെ ജോലിയില്‍ നിന്ന് നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Keywords: Chennai: Woman teacher jailed for immoral abuse of students,chennai, News, Local-News, Molestation, Crime, Criminal Case, Police, Arrested, Court, Remanded, National.

Powered by Info News For You

Comments
Post a Comment