വാഹനങ്ങള്‍ നേരിട്ടു കാണണമെന്നില്ല; ക്ലെയിമുകള്‍ക്ക് വീഡിയൊ സര്‍വേയുമായി ഭാരതി അക്സ

കൊച്ചി: (www.kvartha.com 07.03.2019) ക്ലെയിമുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ഇ-സര്‍വേയുമായി ഭാരതി അക്‌സ. സ്മാര്‍ട്ട് സര്‍വേ ആപ് ഉപയോഗിച്ച് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ക്ലെയിമുകള്‍ പ്രൊസസ് ചെയ്യുകയും വാഹനം പരിശോധിക്കുകയും ചെയ്യുക. ആദ്യ വര്‍ഷം 20 ശതമാനത്തിലേറെ ക്ലെയിമുകള്‍ ഇത്തരത്തില്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഏതെങ്കിലും സാഹചര്യത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഉപഭോക്താവിനും വാഹനം നന്നാക്കുന്ന ഗ്യാരേജിനും ഭാരതി അക്‌സയില്‍ ക്ലെയിം ഉന്നയിക്കാം. കേടുപാടുകള്‍ നിര്‍ണയിക്കുന്നതിന് ഭാരതി അക്‌സ ടീം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വെര്‍ച്വല്‍ സര്‍വേ നടത്തും.

Bharti AXA General launches service for fast vehicle claim settlement, Kochi, Insurance, News, Business, Technology, Auto & Vehicles, Mobile Phone, Kerala.

കേടുപാടുകള്‍ ബോധ്യപ്പെട്ടാല്‍ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാതെത്തന്നെ നടപടികള്‍ ആരംഭിക്കും. ഉപഭോക്താവ് ക്ലെയിം രേഖകള്‍ ഭൗതികമായി സമര്‍പ്പിക്കേണ്ടതുമില്ല. ഇതുവഴി വലിയ തോതില്‍ സമയലാഭമാണ് ഉപഭോക്താവിന് ഉണ്ടാകുന്നതെന്ന് ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനിവാസന്‍ പറഞ്ഞു.

സ്മാര്‍ട്ട് ഇ സര്‍വേ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ബ്രൗസറിലെ ലിങ്കിലും ലഭ്യമായിരിക്കും. തടസമില്ലാത്ത ലോഗിന്‍, വേഗത, യഥാസമയ അറിയിപ്പുകള്‍, തീര്‍പ്പായാല്‍ ക്ലെയിം പിന്തുടരല്‍, തത്സമയ രേഖാകൈമാറ്റം തുടങ്ങിയവയെല്ലാം ഇ-സര്‍വേ ആപിന്റെ പ്രത്യേകതയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bharti AXA General launches service for fast vehicle claim settlement, Kochi, Insurance, News, Business, Technology, Auto & Vehicles, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?