കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു

ജമ്മു: (www.kvartha.com 30.03.2019) കശ്മീരില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ചു. രാംബന്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപം ബനിഹാളിലാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച രാവിലെ 10.30മണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ ആളപായം ഉണ്ടായതായോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

Jammu & Kashmir: Cylinder explosion occurred in car in Ramban's Banihal area near Jawahar Tunnel, Jammu, News, Blast, Srinagar, Vehicles, Report, Probe, National

 സ്ഫോടനം നടന്ന വാഹനവും സിആര്‍പിഎഫ് വാഹനങ്ങളും തമ്മില്‍ വളരെ അകലത്തിലായിരുന്നുവെന്നും അതിനാല്‍ സിആര്‍പിഎഫുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായി കരുതുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 Jammu & Kashmir: Cylinder explosion occurred in car in Ramban's Banihal area near Jawahar Tunnel, Jammu, News, Blast, Srinagar, Vehicles, Report, Probe, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jammu & Kashmir: Cylinder explosion occurred in car in Ramban's Banihal area near Jawahar Tunnel, Jammu, News, Blast, Srinagar, Vehicles, Report, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?