ആശുപത്രിക്ക് മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം
മാവുങ്കാല്‍: (www.kasargodvartha.com 05.03.2019) പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിക്ക് മുന്നില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. മിനിമം വേതനമോ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ സ്റ്റാറ്റൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴില്‍കരാര്‍ ഉപ്പുവെക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ആശുപത്രിയില്‍ നിന്നും നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു.
ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. നഴ്സുമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇത് നടപ്പാക്കാന്‍ ആശുപത്രി മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്ന് സമരം ചെയ്യുന്ന നഴ്സുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പോലും നല്‍കാത്ത ആശുപത്രിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ലിബിന്‍തോമസ്, ജില്ലാ സെക്രട്ടറി പ്രിന്‍സ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജീഷ് ചാക്കോ, പ്രവീണ, ജില്ലാ പ്രസിഡണ്ട് കെ ബി ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.
നഴ്സുമാര്‍ നടത്തുന്ന സമരത്തിന് ഹ്യൂമണ്‍ റൈറ്റ്സ് മിഷന്റെ പൂര്‍ണ പിന്തുണയുമുണ്ടെന്ന് നാഷണല്‍ പ്രസിഡണ്ട് ജോണ്‍ വര്‍ഗീസ് പുതുക്കൈ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mavungal, Strike, hospital, Nurses Strike in front of Sanjeevani Hospital
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment