പത്തനംതിട്ടയില്‍ ശബരിമല പ്രചരണ വിഷയമാണെന്ന് സുരേന്ദ്രന്‍, പ്രചരണത്തിന് ശബരിമല വിഷയമാക്കില്ലെന്ന് ശ്രീധരന്‍പിള്ള, ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണെന്നും സുരേന്ദ്രന് മുന്നറിയിപ്പ്

തിരുവനന്തപുരം: (www.kvartha.com 28.03.2019) പത്തനംതിട്ടയില്‍ തമ്മിലടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദരനും. ബിജെപി പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ പോര് രൂക്ഷമാകുകയാണ്.

പത്തനംതിട്ടയില്‍ ശബരിമല പ്രചരണ വിഷയമാക്കുമെന്ന സുരേന്ദ്രന്റെ നിലപാട് പിള്ള എതിര്‍ത്തു. പ്രചരണത്തിന് ശബരിമല വിഷയമാക്കില്ലെന്നും പാര്‍ട്ടി അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണെന്നും പിള്ള സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കി.

PS Sreedharan Pillai against K Surendran, Thiruvananthapuram, News, Kerala, Politics, BJP, Lok Sabha, Election, Trending
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങളും ബിജെപി തുടര്‍ ഭരണം നടത്തേണ്ടതിന്റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയത്. ഈ നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ തള്ളിക്കളഞ്ഞത്.

പത്തനംതിട്ടയില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റില്‍ അവസാനം വരെ ഇടംപിടിച്ച ശ്രീധരന്‍പിള്ള ഒടുവില്‍ പുറത്താവുകയായിരുന്നു. ഇതിന്റെ അമര്‍ശം അദ്ദേഹത്തിലുണ്ടെന്നാണ് സൂചന. സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും സുരേന്ദ്രന് സീറ്റ് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സഹായകമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PS Sreedharan Pillai against K Surendran, Thiruvananthapuram, News, Kerala, Politics, BJP, Lok Sabha, Election, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?