രാജകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനായ പൂജാരി ദുബൈയില്‍ അറസ്റ്റില്‍; പ്രതി വിഎച്ച്പി നേതാവ്

ദുബൈ: (www.kvartha.com 11.03.2019) രാജകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനായ പുരോഹിതന്‍ ദുബൈയില്‍ അറസ്റ്റില്‍. ദുബൈയില്‍ ബിസിനസുകാരനായ സുധീര്‍ പ്രഭാകര്‍ പൂജാരിയാണ് വ്യാഴാഴ്ച രാവിലെ ദുബൈ പോലീസിന്റെ പിടിയിലായത്. തന്റെ ബിസിനസ് വിപുലീകരിക്കാന്‍ വേണ്ടി ദുബൈ രാജകുടുംബത്തിന്റെ പേര് ഉപയോഗിച്ച് ഇയാള്‍ പണം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതി വിഎച്ച്പി-ആര്‍എസ്എസ് ബന്ധമുള്ളയാളാണെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് നാഷനല്‍ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. അറസ്റ്റിലായ ഇയാളെ പിന്നീട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നേരിട്ടെത്തി ജാമ്യത്തില്‍ മോചിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കാന്‍ പോലീസും കോണ്‍സല്‍ ജനറലും തയ്യാറായില്ല. അറസ്റ്റിലായ പ്രതി ചില പ്രശ്നങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായെന്നും വിഷയത്തെക്കുറിച്ച് പഠിച്ചുവരികയാണെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

 Nashik priest close to VHP & RSS arrested in Dubai for duping royal family, Dubai, News, World, Cheating, Politics, RSS, Arrested, Facebook, Passport

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അടുത്തയാളാണ് അറസ്റ്റിലായ സുധീര്‍ പ്രഭാകര്‍ പൂജാരിയെന്നും അതിനാലാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടതെന്നും ഇതുമായി ബന്ധപ്പെട്ട ദുബൈയിലെ ചില ആളുകള്‍ പറഞ്ഞതായും നാഷനല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിയെ ജാമ്യത്തില്‍ വിട്ടെങ്കിലും പാസ്‌പോര്‍ട്ട് ദുബൈ പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്. പാസ്പോര്‍ട്ടില്‍ സുധീര്‍ പ്രഭാകര്‍ പൂജാരി എന്ന പേരാണെങ്കിലും ഫെയ്സ്ബുക്ക് പേജില്‍ മഹന്ത് സൂധീര്‍ ദാസ് പൂജാരി മഹാരാജ് എന്ന പേരിലാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. കാവി ഷാള്‍ ഉള്‍പ്പെടെ സന്യാസ വേഷത്തിലാണ് ഫെയ്‌സ്ബുക്ക് പേജിലുള്ളത്.

2010 മുതല്‍ മുംബൈയിലെ സറാഹ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ് പ്രഭാകര്‍. ഗോഡ ഹോട്ടല്‍സ് ആന്‍ഡ് മോട്ടല്‍സിന്റെയും ഡയറക്ടര്‍മാരില്‍ ഒരാളാണ്. നാസികില്‍ ദലിതുകള്‍ക്ക് വേണ്ടി ക്ഷേത്രം നിര്‍മിച്ച് പ്രഭാകര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

വിഎച്ച്പിയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന പ്രഭാകര്‍ സംഘടനയുടെ ഉപദേശക സമിതി (മാര്‍ഗദര്‍ശക് മണ്ഡല്‍) അംഗമാണ്. അതേ സമയം, ഇയാള്‍ ആദ്യമായല്ല നിയമ നടപടി നേരിടുന്നത്. 2016 ഡിസംബറില്‍ നോട്ട് നിരോധനത്തിന്റെ സമയത്ത് അനധികൃത പണമിടപാടിന്റെ പേരില്‍ ആദായ നികുതി വകുപ്പ് പ്രഭാകറിനെ ചോദ്യം ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nashik priest close to VHP & RSS arrested in Dubai for duping royal family, Dubai, News, World, Cheating, Politics, RSS, Arrested, Facebook, Passport.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?