രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വസതി സന്ദര്‍ശിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെമ്പിരിക്ക സി.എം അബ്ദുല്ല മൗലവിയുടെ വസതി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ഉണ്ണിത്താന്‍ സി.എം അബ്ദുല്ല മൗലവിയുടെ ചെമ്പരിക്കയിലെ വസതി സന്ദര്‍ശിച്ചത്. 

ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് പ്രസിഡണ്ട് സാജിദ് മൊവ്വല്‍, ചെമ്മനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്ള എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഖാസിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ സന്ദര്‍ശനം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?