സൂര്യാഘാതത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു; കടുത്ത ചൂടില്‍ ദേഹത്തെ തൊലികള്‍ പാടെ ഇളകി വന്നു

കൊട്ടിയം: (www.kvartha.com 20.03.2019) സൂര്യാഘാതത്തെ തുടര്‍ന്ന് ശരീരമാസകലം പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കടുത്ത ചൂടില്‍ ദേഹത്തെ തൊലികള്‍ പാടെ ഇളകി വന്നു. അയത്തില്‍ സുരഭി നഗര്‍ 25ല്‍ പുളുന്താനത്ത് തെക്കതില്‍ പുഷ്പന്‍ ചെട്ടിയാര്‍(58) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

ദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. അംഗന്‍വാടി ഹെല്‍പ്പറായ ഭാര്യ ശ്യാമള ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവിനൊപ്പം ആഹാരം കഴിച്ചിട്ടാണ് ജോലിക്ക് പോയത്. വൈകിട്ട് നാലുമണിയോടെ ശ്യാമള ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഭര്‍ത്താവ് വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടക്കുന്നതാണ്.

Man dies from sunburn in Kottiyam, News, Local-News, Health, Health & Fitness, Dead, Obituary, Hospital, Treatment, Couples, Natives, Kerala

കൈപിടിച്ച് നോക്കിയപ്പോള്‍ ദേഹത്തെ തൊലികള്‍ പാടെ ഇളകി വന്നു. ഇതോടെ നിലവിളിച്ച് അയല്‍ക്കാരെ കൂട്ടി. ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍തന്നെ പുഷ്പനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും തൊടുന്ന ഭാഗത്തെ തൊലി ഇളകി വരുന്ന അവസ്ഥയിലെത്തിയിരുന്നു. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കൊല്ലം മാടന്‍നടയില്‍ ഉണ്ണുണ്ണിയുടെ ഷോറൂമിലെ ജീവനക്കാരനായിരുന്നു പുഷ്പന്‍. മക്കള്‍: ധന്യ, രമ്യ. മരുമക്കള്‍: അനില്‍ കുമാര്‍, രാഹുല്‍. പരേതരായ ഷണ്‍മുഖന്‍ ചെട്ടിയാരുടേയും പൊന്നമ്മയുടേയും മകനാണ് മരിച്ച പുഷ്പന്‍ ചെട്ടിയാര്‍.


Keywords: Man dies from sunburn in Kottiyam, News, Local-News, Health, Health & Fitness, Dead, Obituary, Hospital, Treatment, Couples, Natives, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?