അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുഞ്ഞുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പൂഞ്ച്: (www.kvartha.com 02.03.2019) അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ അമ്മയും കുഞ്ഞുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. റുബാന കൗസര്‍ ഇവരുടെ മക്കളായ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്നം എന്നിവരാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. ഷെല്ലാക്രമണത്തില്‍ റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
പൂഞ്ച്, രജൗരി എന്നിവിടങ്ങളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പലതവണയായാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. പൂഞ്ചിലെ സലോത്രി, മെന്ദര്‍, ബാലാക്കോട്ട്, കൃഷ്ണഗാട്ടി മേഖലകളില്‍ പാകിസ്ഥാന്‍ നേരത്തെ വെടിനിര്‍ത്തില്‍ കരാര്‍ ലംഘിച്ചിരുന്നു.
അതേസമയം, കുപ് വാരയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍, രണ്ട് പോലീസുകാര്‍, ഒരു സിവിലിയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. മോര്‍ട്ടാറും ഹൊവിറ്റ്സര്‍ പീരങ്കിയും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ എട്ടുദിവസമായി പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പൂഞ്ച്, രജൗറി ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ട് തുടര്‍ച്ചയായി പാക് സൈന്യം വെടിവെക്കുന്നുണ്ട്. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother and siblings killed in Pakistan shelling, Jammu, Kashmir, News, Trending, Pakistan, Attack, Woman, Children, Dead, Obituary, National.

Powered by Info News For You

Comments
Post a Comment