ഭര്‍ത്താവിനെ രാത്രിയില്‍ നിര്‍ബന്ധിച്ച് പുറത്താക്കി; കട്ടിലില്‍ നിന്നും വീണ യുവതി ഐ സി യുവില്‍
ആലപ്പുഴ: (www.kvartha.com 29.03.2019) അപസ്മാര രോഗിക്ക് കൂട്ടിരുന്ന ഭര്‍ത്താവിനെ രാത്രി നിര്‍ബന്ധിച്ചു പുറത്തിറക്കിയതിനു പിന്നാലെ രോഗം മൂര്‍ച്ഛിച്ച യുവതിക്ക് കട്ടിലില്‍ നിന്നും വീണ് ഗുരുതര പരിക്ക്. ഭാര്യ വീഴുന്നത് പുറത്തു നിന്നും കണ്ട ഭര്‍ത്താവും കുഴഞ്ഞുവീണു.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. സ്‌കാന്‍ ചെയ്ത ശേഷം യുവതിയെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കു(ഐസിയു) മാറ്റി.
സ്ത്രീകളുടെ വാര്‍ഡില്‍ പുരുഷന്മാര്‍ നില്‍ക്കരുതെന്നാണു നിയമമെങ്കിലും ഭാര്യയുടെ സ്ഥിതി കണക്കിലെടുത്ത് കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്ന് ഗൃഹനാഥന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സെക്യൂരിറ്റി ഇയാളെ ബലമായി പിടിച്ചു പുറത്താക്കുകയായിരുന്നു എന്നാണ് ആരോപണം. ഭര്‍ത്താവ് പുറത്തുപോയി അധികം വൈകാതെ തന്നെ രോഗം മൂര്‍ച്ഛിച്ച് യുവതി താഴെ വീഴുകയായിരുന്നു.
Keywords: Woman hospitalized after falling from bed, Alappuzha, Local-News, News, Humor, Hospital, Treatment, Allegation, Kerala.

Powered by Info News For You

Comments
Post a Comment