കാര്‍ഷിക ആനൂകൂല്യങ്ങള്‍ക്കായി നഗരസഭ കൗണ്‍സിലറെ ഏല്‍പ്പിച്ച കര്‍ഷകരുടെ അപേക്ഷകള്‍ വയലില്‍ ഉപേക്ഷിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2019) കാര്‍ഷിക ആനൂകൂല്യങ്ങള്‍ക്കായി നഗരസഭാ കൗണ്‍സിലറെ ഏല്‍പ്പിച്ച അപേക്ഷ ഫോറങ്ങള്‍ വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇരുപതാം വാര്‍ഡിലെ പതിനാല്  കര്‍ഷകരുടെ വിവിധ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ ഫോറങ്ങളാണ് അരയി വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അരയി പാലക്കാല്‍ പ്രദേശങ്ങളിലെ പൂക്കാട്ടില്‍ പാറ്റ, നാരായണി, സന്തോഷ് കുമാര്‍, പി കെ പ്രേമ, സാവിത്രി, ദാമോധരന്‍,പി കെ മീനാക്ഷി, കെ ഗിരിജ, വെള്ളച്ചി,നാരായണി, കാര്‍ത്ത്യായനി, കുഞ്ഞാസിയ എന്നിവരുടെ അപേക്ഷകളാണ് വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

അപേക്ഷയോടൊപ്പം നികുതി രശീതി, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകളും ഉണ്ടായിരുന്നു. അരയിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് ഉപേക്ഷിക്കപ്പെട്ട അപേക്ഷകള്‍ ലഭിച്ചത്. ഫോറത്തിലെ മൊബൈല്‍ നമ്പറില്‍ അന്വേഷിച്ചപ്പോഴാണ് അപേക്ഷകള്‍ കൗണ്‍സിലര്‍ വത്സലനെ ഏല്‍പ്പിച്ചതാണെന്ന് മനസ്സിലായത്. അപേക്ഷകള്‍ പിന്നീട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന് കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad-Municipality, Farmers Applications found abandoned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?