ഉപ്പളയിലെ അക്രമം: കാറുകളും ബസും ജ്വല്ലറിയും അടിച്ചുതകര്‍ത്ത യുവാവ് അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com 08.03.2019) കാറുകളും ബസും ജ്വല്ലറിയുടെ ഗ്ലാസും അടിച്ചുതകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റിലായി. ഉപ്പള മണിമുണ്ടയിലെ മുഹമ്മദ് ഷരീഫി (37)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം.

സമീപം നിര്‍ത്തിയിട്ട അഞ്ച് കാറുകളുടെ ഗ്ലാസും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഗ്ലാസും അടിച്ചുതകര്‍ത്ത ഷരീഫ് സമീപത്തെ ആനന്ദ് ജ്വല്ലറിയുടെ ഗ്ലാസും തകര്‍ത്തു. സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഷരിഫ് അടിച്ചുതകര്‍ക്കുന്നത് കണ്ടത്.

ഇതേതുടര്‍ന്ന് ഷരിഫിനെ മണിമുണ്ടയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷരിഫിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിനെ കോടതിയില്‍ ഹാജരാക്കി.

Related News:
ഉപ്പളയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; 5 കാറുകളും ബസും ജ്വല്ലറിയും അടിച്ചുതകര്‍ത്തു, അക്രമം പോലീസ് കണ്‍ട്രോള്‍ റൂമിന്റെ മൂക്കിന് താഴെ, കാലിയാ റഫീഖിന്റെ സംഘത്തിലുണ്ടായിരുന്ന യുവാവ് പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, News, Arrest, Accused, Uppala attack: Youth arrested  
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?