'ചൗക്കിദാര്‍ ചോര്‍ ഹൈ': കാവല്‍ക്കാരന്‍ കള്ളനാണെന്ന മോദിക്കെതിരെയുള്ള പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകള്‍

മുംബൈ: (www.kasargodvartha.com 12.03.2019) മോദിക്കെതിരെ നടത്തിയ 'ചൗക്കിദാര്‍ ചോര്‍ ഹൈ' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി സുരക്ഷാ ഗാര്‍ഡുകള്‍. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മോദിക്കെതിരെയുള്ള പ്രയോഗം സുരക്ഷാ ഗാര്‍ഡുകളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നാണ് അസോസിയേഷന്റെ പരാതി. മഹാരാഷ്ട്ര രാജ്യ സരുക്ഷ രക്ഷക് എന്ന അസോസിയേഷനാണ് മുംബൈ പോലീസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.

ബന്ദ്ര കുര്‍ല കോംപ്ലക്‌സ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം മുംബൈയില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്ന് പ്രയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രചാരണത്തിനായി ഉപോയഗിക്കുന്ന ഈ പ്രയോഗം ഗാര്‍ഡുകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും ഇത് തടയാന്‍ രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടുണ്ടെന്നും യൂണിയന്‍ പ്രസിഡന്റ് പ്രതികരിച്ചു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഈ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

നേരത്തെ മോദി - ദേശ് ക ചൗക്കീദാര്‍ എന്ന പ്രചരണം ബിജെപി ഏറ്റുപിടിച്ചിരുന്നു. മോദി രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന ഈ പ്രയോഗം ഏറ്റുപിടിച്ചാണ് രാഹുല്‍ മോദിയെ ചൗക്കീദാര്‍ ചോര്‍ ഹൈ എന്ന് പരിഹസിച്ചത്.


Keywords: India, National, news, Top-Headlines, Mumbai, Congress, Narendra-Modi, Rahul_Gandhi, 'Chowkidar Chor Hai', Miffed With Rahul Gandhi's 'Chowkidar Chor Hai' Jibe, Security Guards Approach Police 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?