കോട്ടയത്ത് പി ജെ ജോസഫിന് തടയിട്ട് മാണി വിഭാഗം; തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയാകും

കോട്ടയം: (www.kvartha.com 11.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. പി ജെ ജോസഫിന് സീറ്റില്ല. ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ അറിയിച്ചു.

ജോസഫിനെ പ്രതിരോധിക്കാനുള്ള ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് ഇതോടെ വിജയം കണ്ടത്. നേരത്തെ ജോസഫിന് സീറ്റ് നല്‍കണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് കെ.മാണിയോടും യുഡിഎഫ് നേതാക്കള്‍ ഇതുസംബന്ധിച്ച് ഫോണില്‍ സംസാരിച്ചിരുന്നു.

Kottayam UDF Candidate; PJ Joseph out, Kottayam, News, Politics, Trending, Lok Sabha, Election, Kerala Congress (m), Kerala

കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ ജോസഫ് വേണമെന്ന നിലപാട് നേതാക്കള്‍ അറിയിച്ചു. ജോസഫിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് ജില്ലാഘടകം രംഗത്തെത്തിയതിന് പിന്നാലെയാണ് യുഡിഎഫ് നേതാക്കളുടെ ഇടപെടല്‍. എന്നാല്‍ ഈ ഇടപെടലും ഫലം കണ്ടില്ല. സീറ്റില്ലെങ്കില്‍ ജോസഫ് കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് സൂചന.


Keywords: Kottayam UDF Candidate; PJ Joseph out, Kottayam, News, Politics, Trending, Lok Sabha, Election, Kerala Congress (m), Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?