ഒടുവില്‍ തൃശൂരില്‍ മത്സരിക്കാന്‍ സമ്മതം മൂളി തുഷാര്‍ വെള്ളാപ്പള്ളി; ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച
ആലപ്പുഴ: (www.kvartha.com 19.03.2019) ഒടുവില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സമ്മതം മൂളി തുഷാര്‍ വെള്ളാപ്പള്ളി. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാകും. തൃശൂരില്‍ മത്സരിക്കണമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വഴങ്ങുകയായിരുന്നു.
തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസും ആണ് തുഷാറിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍. ഇതോടെ പൂരനഗരിയില്‍ മത്സരം കടുക്കും.
മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും അന്തിമ ധാരണയായി. തൃശൂര്‍, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടി.വി.ബാബു, വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BDJS leader Thushar Vellappally to contest from Thrissur, Alappuzha, News, Politics, Lok Sabha, Election, Trending, BDJS, BJP, Thrissur, Congress, CPM, Kerala.
തുഷാറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അനുകൂല നിലപാടെടുത്തതോടെയാണ് തുഷാര്‍ സമ്മതം മൂളിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനും ഇടതു സ്ഥാനാര്‍ഥി സിപിഐയുടെ രാജാജി മാത്യു തോമസും ആണ് തുഷാറിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍. ഇതോടെ പൂരനഗരിയില്‍ മത്സരം കടുക്കും.
മറ്റു മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും അന്തിമ ധാരണയായി. തൃശൂര്‍, മാവേലിക്കര, ഇടുക്കി, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, ആലത്തൂരില്‍ ടി.വി.ബാബു, വയനാട്ടില്‍ ആന്റോ അഗസ്റ്റിന്‍ എന്നിവരെ മത്സരിപ്പിക്കാനാണു ധാരണ.
Keywords: BDJS leader Thushar Vellappally to contest from Thrissur, Alappuzha, News, Politics, Lok Sabha, Election, Trending, BDJS, BJP, Thrissur, Congress, CPM, Kerala.
Powered by Info News For You

Comments
Post a Comment