വടകരയില്‍ മുരളീധരന്‍ ഇറങ്ങിയത് കാടിളക്കി; ഇടതുകോട്ടയില്‍ ഞെട്ടല്‍; ടി പിയുടെ വീട്ടില്‍ നിന്നും പ്രചരണ തുടക്കം, ജയം ഉറപ്പിച്ച് യു ഡി എഫ് ക്യാമ്പ്; പരസ്യ പ്രചാരണത്തിനിറങ്ങുമെന്ന് കെ കെ രമ

വടകര: (www.kvartha.com 22.03.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നു പ്രഖ്യാപിച്ച് ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നും കെ.മുരളീധരന്‍ പ്രചാരണം ആരംഭിച്ചു. ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി യു.ഡി.എഫിന്റെ വിജയത്തിനായി പരസ്യ പ്രചാരണത്തിനിറങ്ങുമെന്ന് ആര്‍.എം.പി പ്രഖ്യാപിച്ചു.

യു.ഡി.എഫ് കണ്‍വെന്‍ഷനു പിന്നാലെയാണ് മുരളീധരന്‍ ഒഞ്ചിയത്തെത്തിയത്. തുടര്‍ന്ന് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ.രമയുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫിനൊപ്പം പരസ്യ പ്രചാരണത്തിനില്ലെന്നാണ് ആര്‍.എം.പി ആദ്യം പ്രഖ്യാപിച്ചിരുന്നത്.

RMP full support to K Muraleedharan, Vadakara, News, Politics, Lok Sabha, Election, Trending, K.Muraleedaran, LDF, UDF, Kerala

ഇപ്പോള്‍ മണ്ഡലത്തില്‍ സ്വാധീനമുള്ള ആര്‍.എം.പി യു.ഡി.എഫിനായി പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്ന തീരുമാനം സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും പ്രതിരോധത്തിലാക്കി. മുരളീധരന്റെ വിജയത്തിനായി തുടക്കം മുതല്‍ ഒടുക്കം വരെ ഒപ്പമുണ്ടാകുമെന്ന് ആര്‍എംപി ഉറപ്പ് നല്‍കി. വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിനു ലഭിക്കാവുന്ന ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയാണ് മുരളീധരന്‍ എന്നാണ് ആര്‍.എം.പിയുടെ അഭിപ്രായം.

സിറ്റിങ് എംപിയും കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇല്ലെങ്കില്‍ എല്‍ഡിഎഫിന്റെ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ശക്തമായതോടെയാണു ഹൈക്കമാന്‍ഡ് കെ.മുരളീധരനിലേക്ക് എത്തിയത്.


Keywords: RMP full support to K Muraleedharan, Vadakara, News, Politics, Lok Sabha, Election, Trending, K.Muraleedaran, LDF, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?