കാസര്‍കോട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: (www.kasargodvartha.com 21.03.2019) കാസര്‍കോട് ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ നിരീക്ഷണത്തില്‍. ജില്ലയിലെ അതിര്‍ത്തിയില്‍ 31 അന്തര്‍സംസ്ഥാന വഴികളുണ്ട്. ഇവയില്‍ വാഹന ഗതാഗതമുള്ള 17 സ്ഥലങ്ങളില്‍ അനധികൃത പ്രവേശനവും അതിര്‍ത്തി കടന്നുള്ള മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിന് പോലീസ്, വീഡിയോഗ്രാഫര്‍മാര്‍ എന്നിവരടങ്ങുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിക് സര്‍വെയലന്‍സ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

അതിര്‍ത്തി സംസ്ഥാനത്തിലെ കുടക്, ദക്ഷിണ കന്നട എന്നിവിടങ്ങളിലെ ജില്ലാ ഭരണാധികാരികളുടെയും, പോലീസ്, എക്സൈസ്, ഇന്‍കം ടാക്സ് മേധാവികളുടെയും സംയുക്ത യോഗം ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത് അനധികൃത കടന്നുകയറ്റം, കള്ളപ്പണം, മയക്കുമരുന്ന് എന്നിവ തടയുന്നതിനും കുറ്റവാളികളുടെ കൈമാറ്റം നടത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കിവരികയും ചെയ്യുന്നുണ്ട്.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vehicle, Top-Headlines, election, Trending, Vehicles coming to Kasaragod under Observation
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?