വടകര വലയിലാക്കാന്‍ പി ജയരാജനെ ഇറക്കി സിപിഎം, ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കി, കാസര്‍കോട്ട് പുതിയ മുഖം

കോഴിക്കോട്: (www.kvartha.com 06.03.2019) ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കൊരുങ്ങി ഇടതുമുന്നണി. സിപിഎമ്മിന്റെ സീറ്റ് നിര്‍ണയം ഏതാണ്ട് ധാരണയായതായാണ് വിവരം. നിലവിലുള്ള എംപിമാരില്‍ പി കരുണാകരനൊഴികെ ബാക്കിയെല്ലാവരും മത്സരിക്കും. കാസര്‍കോട്ട് കരുണാകരന് പകരം കെ പി സതീഷ് ചന്ദ്രന്‍ മത്സരരംഗത്തേക്ക് രുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് തവണയും ലോക്സഭയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട വടകര മണ്ഡലം പിടിക്കാന്‍ സിപിഎമ്മിന്റെ അതികായനെന്ന് വിശ്വസിക്കുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഇറക്കാനാണ് തീരുമാനം. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ധാരണയായി. യോഗത്തില്‍ പി സതീദേവിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു.

 CPM Candidate list for LS Polls: KP Satheesh Chandran replaced for P Karunakaran, Kozhikode, News, Kerala, Lok Sabha, Election, Politics

യോഗത്തിലെ ഭൂരിപക്ഷം പേരും പി ജയരാജനെയാണ് പിന്തുണച്ചത്. അതേസമയം, കോഴിക്കോട് മണ്ഡലത്തില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയാവുമെന്ന് ഏതാണ്ടുറപ്പായി. ഇതുവരെ കോഴിക്കോട്ടേക്ക് ശക്തമായി കേട്ടിരുന്ന ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ തഴഞ്ഞു. അദ്ദേഹത്തെ ലിസ്റ്റില്‍ നിന്നു തന്നെ ഒഴിവാക്കിയതായാണ് വിവരം. ചൊവ്വാഴ്ച നടന്ന സിപിഎം സെക്രട്ടേറിയറ്റില്‍ റിയാസിന് കാര്യമായ പിന്തുണ കിട്ടിയിരുന്നില്ല.

കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് ജനവിധി തേടും. ജനതാദളിന്റെ കൈവശമുണ്ടായിരുന്ന സീറ്റാണിത്. കൊല്ലത്ത് കെ എന്‍ ബാലഗോപാലും പത്തനംതിട്ടയില്‍ വീണാജോര്‍ജ്ജും മത്സരിക്കുമ്പോള്‍ ആലപ്പുഴയില്‍ എ എം ആരിഫും മലപ്പുറത്ത് എസ്എഫ്‌ഐ നേതാവ് വി പി സാനുവും കളത്തിലിറങ്ങുമെന്ന് ഏതാണ്ടുറപ്പായി.

അതേസമയം ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റിനെ തന്നെ നിര്‍ത്താനാണ് തീരുമാനം. വീണ്ടും മത്സരിക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, നേരത്തെ ചാലക്കുടിയിലേക്ക് പരിഗണിച്ചിരുന്ന പി രാജീവിനെ എറണാകുളത്ത് മത്സരിപ്പിക്കുമെന്നാണറിയുന്നത്. ചിലപ്പോള്‍ ഇന്നസെന്റിനെ എറണാകുളത്തേക്ക് മാറ്റി രാജീവിനെ ചാലക്കുടിയില്‍ തന്നെ മത്സരിപ്പിച്ചേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM Candidate list for LS Polls: KP Satheesh Chandran replaced for P Karunakaran, Kozhikode, News, Kerala, Lok Sabha, Election, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?