നിങ്ങള്‍ക്കറിയാമോ.. ഇന്ത്യയില്‍ മൊത്തം എത്ര പാര്‍ട്ടികളുണ്ട്?
ന്യൂഡല്‍ഹി: (www.kvartha.com 18.03.2019) ഇന്ത്യയില്‍ മൊത്തം രാഷ്ട്രീയ പാര്‍ട്ടികള്‍ 2293 ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് ഒമ്പത് വരെയുള്ള കണക്കാണിത്. ഏഴ് അംഗീകൃത ദേശീയ പാര്‍ട്ടികളും 59 സംസ്ഥാന പാര്‍ട്ടികളും ചേര്‍ന്നാണ് മൊത്തം കണക്ക്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 149 രാഷ്ട്രീയ പാര്‍ട്ടികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി വരെ 2143 പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെയാണ് 58 പാര്‍ട്ടികള്‍ കൂടെ രജിസ്റ്റര്‍ ചെയ്തത്.
പുതുതായി രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് സ്വന്തം ചിഹ്നം തെരഞ്ഞെടുക്കാന്‍ അവകാശമില്ല. പോള്‍ പാനല്‍ നല്‍കുന്ന സൗജന്യ ചിഹ്നങ്ങളില്‍ നിന്ന് വേണം പാര്‍ട്ടികള്‍ ചിഹ്നം തെരഞ്ഞെടുക്കാന്‍. 84 ചിഹ്നങ്ങളാണ് സൗജന്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്.
Keywords: How many political parties are in India?, New Delhi, News, National, Politics, Election, Election Commission, Registration.

ഈ പാര്‍ട്ടികളില്‍ കുറച്ച് പേരുകളില്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം സ്ഥാപിക്കുകയും പിന്നീട് ഇല്ലാതാകുകയും ചെയ്യുന്ന പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയാണോ എന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: How many political parties are in India?, New Delhi, News, National, Politics, Election, Election Commission, Registration.
Powered by Info News For You

Comments
Post a Comment