ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍
കുമ്പള (www.evisionnews.co): ഒമ്പത് വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സുങ്കതകട്ടയിലെ ആദമി (38)നെയാണ് കുമ്പള എസ്.ഐ ആര്‍.സി ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Powered by Info News For You

Comments
Post a Comment