വീട്ടുകൂടല്‍ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഗൃഹനാഥന്‍ മരിച്ചു; ഭാര്യയ്ക്കും മക്കള്‍ക്കും പരിക്ക്
മംഗളൂരു: (www.kasargodvartha.com 25.03.2019) വീട്ടുകൂടല്‍ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റു. മംഗളൂരു ബജലിലെ കെ എം ഷരീഫ് ആണ് മരിച്ചത്. ഷരീഫിന്റെ ഭാര്യ ജമീല, മക്കളായ സഫ്‌നാസ്, സഫ, സഫ് വാന്‍, സഫ്രീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച മംഗളൂരു ബി സി റോഡിലാണ് അപകടമുണ്ടായത്. പുത്തൂരില്‍ വീട്ടുകൂടല്‍ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. സഫ് വാന്‍ ആയിരുന്നു കാറോടിച്ചിരുന്നത്. അപകടത്തില്‍പെട്ടവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഷരീഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, Accidental-Death, Car-Accident, Mangalore, National, Car falls into ditch - one killed, five seriously injured
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, Accidental-Death, Car-Accident, Mangalore, National, Car falls into ditch - one killed, five seriously injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment