കാസര്‍കോട് പ്രചരണച്ചൂടിലേക്ക്; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിങ്കളാഴ്ച കാസര്‍കോട്ടെത്തും

കാസര്‍കോട്: (www.kasargodvartha.com 17.03.2019) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാര്‍ച്ച് 18ന് തിങ്കളാഴ്ച കാസര്‍കോട്ടെത്തും. രാവിലെ 11 മണിക്ക് ചെന്നൈ മെയിലിലാണ് അദ്ദേഹം  കാസര്‍കോട്ടെത്തുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റു കാര്യങ്ങള്‍ ഡിസിസി- യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കല്യോട്ടെ ഇരട്ടക്കൊലപാതകം മുഖ്യവിഷയമാക്കി പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടി നല്‍കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയ-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും ഊന്നികൊണ്ടുള്ള പ്രചരണമായിരിക്കും പാര്‍ട്ടി നടത്തുക. കാസര്‍കോട്ട് സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്നും മറ്റുള്ള കാര്യങ്ങളെല്ലാം കാസര്‍കോട്ടെത്തിയശേഷം തീരുമാനിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Trending, Top-Headlines, Rajmohan Unnithan will be reach Kasaragod On Monday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?