രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മൂത്രം ശേഖരിക്കൂ.....യൂറിയ ഇറക്കുമതി അവസാനിപ്പിക്കാം; നിതിന്‍ ഗഡ്കരി
നാഗ്പൂര്‍: (www.kvartha.com 04.03.2019) മനുഷ്യന്റെ മൂത്രത്തില്‍ നിന്നും യൂറിയ ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാല്‍ യൂറിയ ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
ജൈവ മാലിന്യങ്ങളില്‍ നിന്ന് ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതിന് ഉദാഹരണ സഹിതം വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. മനുഷ്യ മൂത്രത്തില്‍ നിന്ന് അമോണിയം സള്‍ഫേറ്റും നൈട്രജനും വേര്‍തിരിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ മൂത്രം ശേഖരിച്ച് ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോള്‍ മികച്ച ഫലം ലഭിച്ചതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ആശയങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
'നമ്മള്‍ ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ നമുക്ക് യൂറിയ ഇറക്കുമതി ചെയ്യേണ്ടതായി വരില്ല. മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിക്കാന്‍ സാധിക്കും. എന്റെ ആശയങ്ങള്‍ അസാധാരണമായതിനാല്‍ ആരും അതുമായി സഹകരിക്കാന്‍ സാധ്യതയില്ല. സര്‍ക്കാരിലുള്ളവര്‍ പോലും അത് അംഗീകരിക്കില്ല, എല്ലാവരും വണ്ടിക്കാളകളെ പോലെ എങ്ങോട്ടും തിരിയാതെ മുന്നോട്ട് തന്നെ പോവുകയാണ്' എന്നും ഗഡ്കരി വിമര്‍ശിച്ചു.
മനുഷ്യ മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ച് എടുത്താല്‍ ജൈവ വളമായി ഉപയോഗിക്കാം. ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമില്‍ 25 ശതമാനം വിളവര്‍ധനവാണ് ഉണ്ടായെതെന്ന് ഗഡ്കരി അവകാശപ്പെട്ടു. ഫാമിലെ ആവശ്യത്തിന് മുടി മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കാത്തതിനാല്‍ ഓരോ മാസവും തിരുപ്പതിയില്‍ നിന്നാണ് മുടി വരുത്തുന്നത്.
ദിവസവും അഞ്ച് ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയില്‍ എത്തിച്ച് അമിനോ ആസിഡ് വേര്‍തിരിച്ച് എടുക്കുകയാണ്. ഇപ്പോള്‍ ദുബൈ ഗവര്‍ണ്‍മെന്റില്‍ നിന്നും തന്റെ സ്ഥാപനത്തിന് 180കണ്ടയ്നര്‍ അമിനോ ആസിഡ് ആവശ്യപ്പെട്ട് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Store nation's urine, end urea import: Nitin Gadkari's brainwave, News, Politics, Business, Humor, Minister, BJP, Trending, National.
ജൈവ മാലിന്യങ്ങളില്‍ നിന്ന് ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതിന് ഉദാഹരണ സഹിതം വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. മനുഷ്യ മൂത്രത്തില്‍ നിന്ന് അമോണിയം സള്‍ഫേറ്റും നൈട്രജനും വേര്‍തിരിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ മൂത്രം ശേഖരിച്ച് ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോള്‍ മികച്ച ഫലം ലഭിച്ചതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ആശയങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
'നമ്മള്‍ ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ നമുക്ക് യൂറിയ ഇറക്കുമതി ചെയ്യേണ്ടതായി വരില്ല. മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിക്കാന്‍ സാധിക്കും. എന്റെ ആശയങ്ങള്‍ അസാധാരണമായതിനാല്‍ ആരും അതുമായി സഹകരിക്കാന്‍ സാധ്യതയില്ല. സര്‍ക്കാരിലുള്ളവര്‍ പോലും അത് അംഗീകരിക്കില്ല, എല്ലാവരും വണ്ടിക്കാളകളെ പോലെ എങ്ങോട്ടും തിരിയാതെ മുന്നോട്ട് തന്നെ പോവുകയാണ്' എന്നും ഗഡ്കരി വിമര്‍ശിച്ചു.
മനുഷ്യ മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ച് എടുത്താല്‍ ജൈവ വളമായി ഉപയോഗിക്കാം. ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമില്‍ 25 ശതമാനം വിളവര്‍ധനവാണ് ഉണ്ടായെതെന്ന് ഗഡ്കരി അവകാശപ്പെട്ടു. ഫാമിലെ ആവശ്യത്തിന് മുടി മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കാത്തതിനാല്‍ ഓരോ മാസവും തിരുപ്പതിയില്‍ നിന്നാണ് മുടി വരുത്തുന്നത്.
ദിവസവും അഞ്ച് ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയില്‍ എത്തിച്ച് അമിനോ ആസിഡ് വേര്‍തിരിച്ച് എടുക്കുകയാണ്. ഇപ്പോള്‍ ദുബൈ ഗവര്‍ണ്‍മെന്റില്‍ നിന്നും തന്റെ സ്ഥാപനത്തിന് 180കണ്ടയ്നര്‍ അമിനോ ആസിഡ് ആവശ്യപ്പെട്ട് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
Keywords: Store nation's urine, end urea import: Nitin Gadkari's brainwave, News, Politics, Business, Humor, Minister, BJP, Trending, National.
Powered by Info News For You

Comments
Post a Comment