മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; ആക്ടിവിസ്റ്റ് നേതാവ് രജീഷ് പോള്‍ അറസ്റ്റില്‍
പാലക്കാട്: (www.kvartha.com 09.03.2019) മാവോയിസ്റ്റ് ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് നേതാവ് രജീഷ് പോളിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ രജീഷ് പോളിനെ പരിയാരം പോലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ രജീഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്. തുടര്‍ന്ന് കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് പരിയാരത്തെ വീട്ടില്‍ വച്ചാണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.
കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും, പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയക്കുകയുമായിരുന്നു.
Keywords: Activist Rajesh Paul arrested in POCSO case, Palakkad, News, Maoists, Facebook, Post, Molestation, Daughter, Case, Complaint, Kerala.

Powered by Info News For You

Comments
Post a Comment