കെ പി എസിനെ ഹൃദയത്തില്‍ വരവേറ്റ് മഞ്ചേശ്വരത്തെ കന്നിവോട്ടര്‍മാര്‍

കുമ്പള: (www.kasargodvartha.com 22.03.2019) ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലേ ഗ്രൗണ്ട് പോലെയാണ്. കാസര്‍കോട് ജില്ലയില്‍ നിന്ന് മഞ്ചേശ്വരം, മംഗളൂരു എന്നിവിടങ്ങളിലെ കോളേജുകളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന ട്രെയിന്‍. കുമ്പളയില്‍ രാവിലെ 7.30ന് എത്തുന്ന ട്രെയിനില്‍ കയറാന്‍ വലിയ വിദ്യാര്‍ത്ഥി കൂട്ടമുണ്ടാകും. വ്യാഴാഴ്ച രാവിലെ ഏഴോടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ വിദ്യര്‍ത്ഥികളെ ഗുഡ്്‌മോണിങ് പറഞ്ഞ് സ്വീകരിച്ചത് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍.

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ യുവതലമുറയുടെ പ്രാധാന്യം വിവരിച്ചാണ് വോട്ടഭ്യര്‍ഥന. പലരും കന്നിവോട്ടര്‍മാരാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്ഥാനാര്‍ത്ഥിയുടെ സന്ദേശമടങ്ങിയ കാര്‍ഡുകള്‍ വിതരണം ചെയ്തു. തുളുനാട്ടിലെവിടെയും സുപരിചിതനായ കെ പി സതീഷ്ചന്ദ്രനെ നിറഞ്ഞമനസോടെ വരവേല്‍ക്കുകയാണ് യുവ വോട്ടര്‍മാര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ ചരിത്രത്തില്ലില്ലാത്ത വോട്ടായിരിക്കും എല്‍ഡിഎഫിന് ലഭിക്കുകയെന്ന് ഉറപ്പിക്കുന്നതായിരുന്നു യുവവോട്ടര്‍മാരുടെ പ്രതികരണം. 



കുമ്പള ഷേഡിക്കാവില്‍ ഭാസ്‌കര കുമ്പളയുടെയും ശാന്തിപ്പള്ളത്തെ പി മുരളിയുടെയും രക്തസാക്ഷി കുടീരങ്ങളില്‍ പുഷ്പാര്‍ചന നടത്തി കുടുംബാംഗങ്ങളെ കണ്ടു. കുമ്പളയില്‍ സെന്റ് മോണിക്ക ചര്‍ച്ച്, ജില്ലാ സഹകരണ ആശുപത്രി, ഇമാം ഇസ്ലാമിക് അക്കാദമി, ഹോളി ഫാമിലി സ്‌കൂള്‍, കോണ്‍വന്റ്, സെന്റ് മോണിക്ക സ്‌കൂള്‍ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. കുമ്പള അക്കാദമി, പ്രണവ് കോളേജുകളില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആരവം. കുമ്പള മത്സ്യ മാര്‍ക്കറ്റിലെത്തി തൊഴിലാളികളോടും നാട്ടുകാരോടും വോട്ടഭ്യര്‍ഥിച്ചു. കുമ്പള സര്‍വീസ് സഹകരണ ബാങ്കിലും പൊലീസ് സ്‌റ്റേഷനിലുമെത്തി. പെരണെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടക്കാറുള്ള വാണിയ സമൂദായത്തിന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. നവംബറിലും മാര്‍ച്ചിലും പ്രത്യേകദിവസം നടക്കുന്ന സമൂഹവിവാഹത്തിന് ചന്ദ്രഗിരി  പുഴക്കിപ്പുറം മുതല്‍  ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ കര്‍ണാടകയിലെ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ദമ്പതികള്‍ എത്തും. കെ പി സതീഷ്ചന്ദ്രനെ ക്ഷേത്ര ഭാരവാഹികളും കാര്‍മികരും സ്വീകരിച്ചു. നവദമ്പതികളെയും ബന്ധുക്കളെയും കണ്ട് വോട്ടഭ്യര്‍ഥിച്ചു. പുത്തിഗെ മുഹിമാത്തില്‍ ജനറല്‍ സെക്രട്ടറി ബി എസ്അബ്ദുല്ല ഫൈസി,  സുലൈമാന്‍ കരിവെള്ളൂര്‍, സയ്യദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉസ്താദുമാരും വിദ്യാര്‍ത്ഥികളും സ്വീകരിച്ചു. ബാഡൂരിലെ സീതാംഗോളി ഗവ. ഐടിഐയില്‍ വോട്ടഭ്യര്‍ഥിച്ച് ബാഡൂര്‍ എഎല്‍പി സ്‌കൂളിലെത്തി. കുട്ടികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെത്തുമ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും കാത്ത് നില്‍ക്കുന്നു. റോസാപൂവ് നല്‍കി സ്വീകരിച്ച് മുദ്രാവാക്യത്തോടെ ആനയിച്ചു. മഞ്ചേശ്വരം ഔവര്‍ ലേഡി ചര്‍ച്ചില്‍ ഫാ. വലേരിയന്‍ ലൂയിസ് വിജയാശംസ നേര്‍ന്നു. ഹൊസങ്കടി മലബാര്‍ നൂറുല്‍ ഇസ്ലം ദഅലിമി, ഹൊസങ്കടി മലബാര്‍ വനിതാ കോളേജ് എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. ഉപ്പള സോങ്കാലില്‍ രക്തസാക്ഷി അബൂബക്കര്‍ സിദ്ദീഖിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ആര്‍ എസ്്എസുകാര്‍ വധിക്കാന്‍ ശ്രമിച്ച ബായാറിലെ കരീം മുസ്ല്യാരെ വീട്ടിലെത്തി കണ്ടു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക്  ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ വി പി പി മുസ്തഫ, കെ ആര്‍ ജയാനന്ദ, ബി വി രാജന്‍, പി രഘുദേവന്‍, എം ശങ്കര്‍ റൈ, സി എ സുബൈര്‍, ബേബിഷെട്ടി, സിദ്ദീഖലി മൊഗ്രാല്‍, കെ എസ് ഫക്രുദ്ദീന്‍, താജുദീന്‍ മൊഗ്രാല്‍, സിദ്ദിഖ് റഹ്മാന്‍ മൊഗ്രാല്‍, അഹമ്മദലി കുമ്പള എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Manjeshwaram, Kumbala, KPS @Manjeshwaram for election campaign
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?