റിയാസ് മൗലവിയുടെ കൊലപാതകത്തിന്റെ രണ്ടാണ്ട്; യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും
കാസര്‍കോട്: (www.kasargodvartha.com 08.03.2019) പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിനകത്ത് കയറി മുഅദ്ദിന്‍ റിയാസ് മൗലവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 20ന് കാസര്‍കോട് ജില്ലയില്‍ മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അറിയിച്ചു.
ഇതിന്റെ ഭാഗമായി ആര്‍ എസ് എസിന്റെ വര്‍ഗീയ ഫാസിസത്തിനും, സി പി എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനുമെതിരെ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. 2017 മാര്‍ച്ച് ഇരുപതിന് അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലുമാണ്. നേരത്തെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും, റിയാസ് മൗലവിയുടെ ഭാര്യ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, Murder, Top-Headlines, 2nd year of Riyas Moulavi's murder; Youth League will be marked as fascist day
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment