ന്യൂജെന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ പൊക്കാന്‍ പോലീസും ന്യൂജെന്‍ മാര്‍ഗം സ്വീകരിച്ചു; കുറഞ്ഞ പലിശയില്‍ വായ്പ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തെ പോലീസ് അറസ്റ്റു ചെയ്തത് അതിവിദഗ്ദ്ധമായി
തൃശൂര്‍: (www.kasargodvartha.com 07.03.2019) ന്യൂജെന്‍ മോഡല്‍ തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ പൊക്കാന്‍ പോലീസും ന്യൂജെന്‍ മാര്‍ഗം സ്വീകരിച്ചു. കുറഞ്ഞ പലിശയില്‍ വായ്പ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തെ പോലീസ് അറസ്റ്റു ചെയ്തത് അതിവിഗ്ദ്ധമായാണ്. മലപ്പുറം പാണ്ടിക്കാട്ടെ രാഹുല്‍ (22), പത്തനംതിട്ട റാന്നി മുക്കപ്പുഴ കാത്തിരത്താമലയില്‍ ജിബീന്‍ ജീസസ് ബേബി (24), കാസര്‍കോട് പരപ്പ വള്ളിക്കടവ് പുളിക്കല്‍ ജെയ്‌സന്‍ (21), കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട് മാടന്നൂര്‍ വിഷ്ണു (22), കോട്ടയം കിളിരൂര്‍ ഷമീര്‍ (25) എന്നിവരെയാണ് ചാലക്കുടി ഡി വൈ എസ് പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബംഗളൂരുവില്‍ വെച്ച് അറസ്റ്റു ചെയ്തത്.
കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ് ഇവരുടെ രീതി. ന്യൂജെന്‍ മോഡലിലാണ് തട്ടിപ്പ്. ആദ്യം മൊബൈല്‍ ഫോണില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുമെന്ന് സന്ദേശം അയക്കും. ഇതുവഴി ബന്ധപ്പെടുന്നവരെ അതിവിദഗദ്ധമായി കബളിപ്പിക്കുകയാണ് സംഘം ചെയ്തുവന്നിരുന്നത്. മാള സ്വദേശിയായ യുവ വ്യവസായി ഇവരുടെ തട്ടിപ്പിനിരയാവുകയും പരാതി പോലീസിലെത്തിയതോടെയുമാണ് സംഘത്തെ പോലീസ് കുടുക്കിയത്. ഏതാനും മാസം മുമ്പാണ് യുവ വ്യവസായിയുടെ ഫോണിലേക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുമെന്ന സന്ദേശം ലഭിച്ചത്.
പ്രളയം മൂലം സാമ്പത്തിക ഞെരുക്കത്തിലായിരുന്ന വ്യവസായി ഇവരുടെ കെണിയില്‍ അകപ്പെട്ടു. സംഘം നല്‍കിയ നമ്പറിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ലോണ്‍ അനുവദിക്കുന്ന നടപടി ക്രമങ്ങളെപ്പറ്റി വിശദമായ വിവരണം കിട്ടി. ലോണിന്റെ എഗ്രിമെന്റ് നടപടികള്‍ക്കായി മുദ്രപത്രത്തിന്റെ തുകയായ എട്ടു ലക്ഷം രൂപ അടയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ വ്യവസായി തയ്യാറായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനായി ഇദ്ദേഹം ബംഗളൂരുവില്‍ നേരിട്ടെത്തി. ഇവരുടെ ഹെബ്ബാളിലെ ആധുനിക കോര്‍പറേറ്റ് ഓഫീസിലെത്തി കാര്യങ്ങള്‍ കണ്ടറിഞ്ഞു. തുടര്‍ന്ന് അവിടെനിന്ന് നല്‍കിയ അക്കൗണ്ടില്‍ എട്ടു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. നാട്ടിലെത്തിയ വ്യവസായി രണ്ടാഴ്ചക്ക് ശേഷം ലോണിന്റെ നടപടികള്‍ അറിയാനായി വിളിച്ചപ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പരിചയക്കാരെക്കൊണ്ട് ഹെബ്ബാളിലെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഓഫീസ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് പരാതിയുമായി വ്യവസായി മാള പോലീസ് സ്‌റ്റേഷനിലെത്തിയത്.
അതേസമയം ഇതേ രീതിയില്‍ മെസേജ് ലഭിച്ച മറ്റൊരു വ്യവസായിയും തട്ടിപ്പു സംഘവുമായി അങ്കമാലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി അക്കൗണ്ടിലേക്ക് ആറു ലക്ഷം രൂപ നിക്ഷേപിച്ചതായി പോലീസിന് പരാതിയെത്തി. പരാതികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഡി വൈ എസ് പി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുള്ളവരും കേരളത്തിനു വെളിയിലുള്ള മലയാളികളും തട്ടിപ്പിനിരയായതായി കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇവര്‍ നല്‍കിയ വിലാസം പരിശോധിച്ചെങ്കിലും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വ്യാജ വിലാസങ്ങളാണ് ലഭിച്ചത്. ഇതിനിടെ ഇവര്‍ ഉപയോഗിച്ച നമ്പറിലൊന്ന് സ്വിച്ചോണായ സമയം അന്വേഷണസംഘം ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറിക്കെന്ന രീതിയില്‍ വിളിച്ച് ഡെലിവറി ബോയിയെപ്പോലെയെത്തി തന്ത്രപരമായി സംഘത്തെ കുടുക്കുകയായിരുന്നു.
വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. ആഡംബര ജീവിതത്തിനു വേണ്ടിയാണ് തട്ടിപ്പുനടത്തിയതെന്ന് സംഘം പോലീസിനോട് സമ്മതിച്ചു. സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയതിന് കോയമ്പത്തൂര്‍ റേസ് കോഴ്‌സ് പോലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ കേസുണ്ടെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Cheating, arrest, Police, Thrissur, 5 Cheating students arrested by Police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment