പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാന്റെ ആദ്യ വാക്കുകള്‍ ഇങ്ങനെ..
ന്യൂഡല്‍ഹി: (www.kvartha.com 01.03.2019) തന്റെ മാതൃരാജ്യത്ത് തിരിച്ചെത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാന്റെ ആദ്യ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെ ഇന്ത്യയ്ക്ക് കൈമാറിയ അഭിനന്ദനെ കാണാന്‍ ആദ്യം മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല.
റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സൈനികനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. പാകിസ്ഥാനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദനെ കാണാന്‍ വാഗ അതിര്‍ത്തിയില്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും അതിര്‍ത്തിയിലെത്തിയിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിക്കിടെയാണ് ഇന്ത്യന്‍ എയര്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്‍ പിടിയിലായത്. വ്യോമാക്രമണത്തിനിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ അഭിനന്ദനെ സൈന്യം പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ ശേഷവും ധീരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ പാക്ക് സൈന്യം ശ്രമിച്ചെങ്കിലും വര്‍ധമാന്റെ ധീരനിലപാട് മൂലം അതിനൊന്നും സാധിച്ചിരുന്നില്ല. മൂന്ന് ദിവസം മുമ്പാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ സൈന്യം പിടികൂടിയത്. പിടികൂടിയ ഉടനെ തന്റെ കയ്യിലുള്ള രഹസ്യരേഖകളെല്ലാം വിഴുങ്ങിയും പുഴയിലൊഴുക്കിയും കളയുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, India, Pakistan, Trending, Abhinandan Varthaman to speak to media

Powered by Info News For You

Comments
Post a Comment