ഗ്രൂപ്പുകളുടെ അമിത കൈകടത്തല്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയാകുന്നില്ല
കൊച്ചി: (www.kvartha.com 15.03.2019) കേരളത്തിലെ 20 ലോക്സഭാ സീറ്റുകളില്‍ ഭൂരിപക്ഷവും യുഡിഎഫ് സീറ്റുകളാണെന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ മാറി ഇടതുപക്ഷ ചേരിയിലും എത്താറുണ്ട്. രാഷട്രീയത്തിലുണ്ടാകുന്ന അടിയൊഴുക്കുകളും, യുഡിഎഫിലെ പടല പിണക്കങ്ങളും, വിവിധ സമുദായങ്ങളെ അകറ്റുന്നതുള്‍പ്പെടെയുള്ള പര കാരണങ്ങള്‍ കൊണ്ടാകാം യുഡിഎഫിന് സീറ്റുകള്‍ നഷ്ടമാകുന്നത്.
പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ചാലക്കുടി, വയനാട്, ഇടുക്കി എന്നീ ലോക്സഭാ സീറ്റുകള്‍ യുഡിഎഫിന്റെ കോട്ടകളായിരുന്നു മിക്കപ്പോഴും ഇതില്‍ തൃശൂരും ചാലക്കുടിയും ഇടുക്കിയും കൈമോശം വന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഗ്രൂപ്പ് അതിപ്രസരം കാരണമായിരുന്നു. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാകാത്തതും പ്രശ്നമായി. ഇത്തവണയും ഈ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകുന്നില്ല. വിജയ സാധ്യതയ്ക്ക് മുന്‍തൂക്കമെന്ന് പറയുമ്പോഴും ഗ്രൂപ്പ് പരിഗണനകള്‍ എത്തുന്നതാണ് പ്രശ്നത്തിന് കാരണം.
Keywords: Overkeeping of groups; The Congress is not aware of the candidates, Kochi, News, Kerala, Politics, Lok Sabha, Election, Congress.

ഇതുകൊണ്ട് തന്നെ ഇത്തവണ സിറ്റിങ് സീറ്റായ പത്തനംതിട്ടയിലും എറണാകുളത്തും പോലും മത്സര ചിത്രം വ്യക്തമല്ല. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മാവേലിക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ആരാണ് സ്ഥാനാര്‍ത്ഥിയെന്നതില്‍ ഏകദേശ ധാരണ വന്നിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല. തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരില്‍ കെ സുധാകരനും കാസര്‍ഗോട്ട് സുബ്ബറായും കോഴിക്കോട് എം കെ രാഘവനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും മത്സരിക്കാനാണ് സാധ്യത. ഇതില്‍ പാലക്കാട് വികെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇടത് കോട്ടയായ പാലക്കാട് സീറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ അനശ്ചിതത്വം നിലനില്‍ക്കുന്നു.
അതായത് ഭൂരിഭാഗം മണ്ഡലത്തിലും കോണ്‍ഗ്രസ് പ്രചരണം അവതാളത്തിലാണ്. 16 സീറ്റിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ശശി തരൂര്‍ ഗ്രൂപ്പുകളുടെ പ്രതിനിധിയല്ല. ബാക്കി സീറ്റുകളില്‍ തുല്യത ഉറപ്പാക്കാനാണ് എഐ ഗ്രൂപ്പുകളുടെ ശ്രമം. ഇതിലൂടെ മാത്രമേ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് നേതാക്കള്‍ എത്തൂവെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. അതുകൊണ്ട് തന്നെ ജയസാധ്യതയും മറ്റ് ഘടകവുമൊന്നും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്നമാകുന്നില്ല ആറ്റിങ്ങലിലും ആലപ്പുഴയിലും തൃശൂരും ഇടുക്കിയും, എറണാകുളവും തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ഐ വിഭാഗം.
വടകരയില്‍ ആരു മത്സരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. രാജ്മോഹന്‍ ഉണ്ണിത്തനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ എ ഗ്രൂപ്പിലെ ടി സിദ്ദിഖും അഭിജിത്തും വടകരയില്‍ നോട്ടമിടുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെ ബാധിച്ചേക്കും. എറണാകുളത്ത് ഹൈബി ഈഡനെ മത്സരിപ്പിക്കാനാണ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യം. രാഹുല്‍ ഗാന്ധിയും ഹൈബിക്ക് അനുകൂലമാണ്. അരുവിക്കര എംഎല്‍എയായ ശബരിനാഥിനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. ആറ്റിങ്ങലില്‍ മോഹവുമായി എത്തിയ അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്ക് മാറും. ഷാനിമോള്‍ ഉസ്മാന്‍ വയനാട് നേടിയേക്കും. അങ്ങനെ വരുമ്പോള്‍ കാസര്‍ഗോട്ട് ടി സിദ്ദിഖനും സാധ്യത ഏറും.
ഇതിനിടെ പിസി ചാക്കോയ്ക്ക് തൃശൂരിലോ, ചാലക്കുടിയിലോ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. ചാലക്കുടി മുന്‍ എംപി കൂടിയായ കെ ധനപാലനും സീറ്റില്ല. ഗ്രൂപ്പുകളിലെ പ്രധാന നേതാക്കള്‍ സീറ്റ് മോഹവുമായി എത്തിയതാണ് ഇതിന് കാരണം. വി എം സുധീരന്‍ മത്സര രംഗത്ത് നിന്ന് മാറിയതും ഗ്രൂപ്പ് മാനജര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത് ചാലക്കുടി മണ്ഡലത്തിലേക്കു പരിഗണിക്കുന്ന എഐസിസി ഭാരവാഹി പി സി ചാക്കോയെ പോലും ഗ്രൂപ്പ് മാനേജര്‍മാര്‍ തഴയുന്നുവെന്നത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ബെന്നി ബെഹാന്നാന് വേണ്ടി എ ഗ്രൂപ്പ് ഉറച്ച നിലപാട് എടുക്കുന്നു.
ചാലക്കുടി ബെന്നിക്ക് നല്‍കിയില്‍ ഇടുക്കി വേണമെന്ന് ഐ ഗ്രൂപ്പും. ഇതിലേക്ക് ജോസഫ് വാഴക്കന്റെ പേരാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മൂവാറ്റുപുഴ മണ്ഡലങ്ങളിലേതിനു സമാനമായ ധാരണയാണ് ഇക്കുറി ചാലക്കുടി ഇടുക്കി സീറ്റുകളുടെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ ചേര്‍ന്നുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ചാലക്കുടിയില്‍ എ ഗ്രൂപ്പിലെ പ്രബലനായ ബെന്നി ബഹനാനും ഇടുക്കിയില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ജോസഫ് വാഴയ്ക്കനും മല്‍സരിക്കട്ടെയെന്നാണു ഗ്രൂപ്പുധാരണ. തിരഞ്ഞെടുപ്പു സമിതിയില്‍ പി സി ചാക്കോ തന്നെ നേരിട്ടു മല്‍സര സന്നദ്ധത അറിയിച്ചിരുന്നു. ഇതിനിടെയാണ് ഗ്രൂപ്പ് കളി എത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Powered by Info News For You

Comments
Post a Comment