കാസര്‍കോട് നഗരത്തിലേക്ക് ഈ ഹൈടെക് യുഗത്തിലും രാത്രിയില്‍ ടോര്‍ച്ചുമായി എത്തേണ്ട അവസ്ഥ; സ്ട്രീറ്റ് ലൈറ്റുകള്‍ മാസങ്ങളായി കണ്ണുചിമ്മി, അധികൃതര്‍ക്ക് അനങ്ങാപ്പാറനയം, ഏറ്റെടുത്ത് ട്രോളര്‍മാരും
സുബൈര്‍ പള്ളിക്കാല്‍
കാസര്‍കോട്: (www.kasargodvartha.com 06.03.2019) കാസര്‍കോട് നഗരത്തില്‍ ഈ ഹൈടെക് യുഗത്തിലും രാത്രിയില്‍ ടോര്‍ച്ചുമായി എത്തേണ്ട അവസ്ഥ. നഗരത്തില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകളില്‍ മിക്കതും മാസങ്ങളായി കണ്ണുചിമ്മിക്കിടക്കുകയാണ്. ഇത് നന്നാക്കാതെ അധികൃതര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തെരുവുവിളക്ക് കത്താത്ത പ്രശ്‌നം ട്രോളര്‍മാരും ഏറ്റെടുത്തതോടെ നഗരഭരണാധികാരികള്‍ നാണക്കേടിലായിരിക്കുകയാണ്.
2017 ലാണ് ഏറ്റവുമൊടുവില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടി നടത്തിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നല്‍കിയത്. പിന്നീട് ഇത് ഒരു വര്‍ഷത്തേക്കു കൂടി നീട്ടിക്കൊടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് കരാര്‍ കാലാവധി അവസാനിച്ചതോടെ കരാര്‍ ഏറ്റെടുത്തവര്‍ തെരുവുവിളക്കുകളെ പൂര്‍ണമായും കൈയ്യൊഴിഞ്ഞു. കരാര്‍ ഏറ്റെടുത്തവര്‍ക്കു തന്നെ 20 ലക്ഷത്തിലധികം രൂപ ഇനിയും നല്‍കാനുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 4,350 സ്ട്രീറ്റ് ലൈറ്റുകളാണ് കാസര്‍കോട് നഗരസഭ പരിധിയിലുള്ളത്. സോഡിയം വേപ്പര്‍, സി എഫ് എല്‍, ഹൈമാസ് ലൈറ്റുകളാണ് നഗരപരിധിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഏകദേശം സി എഫ് എല്‍ സോഡിയം വേപ്പര്‍ ലൈറ്റുകളും കണ്ണുചിമ്മിക്കഴിഞ്ഞു.

രാത്രിയായാല്‍ നഗരം കൂരാക്കൂരിരുട്ടിലാണ്. ടോര്‍ച്ച് തെളിക്കാതെ മുന്നോട്ട് പോകാന്‍ ഒരു യാത്രക്കാരനും സാധിക്കില്ലെന്ന അവസ്ഥയിലാണ്. തെരുവുവിളക്ക് കത്തിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പി ഡബ്ല്യു ഡി അധികൃതരില്‍ നിന്നും നിരക്ക് നിശ്ചയിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതേകുറിച്ച് പി ഡബ്ല്യു ഡി അധികൃതരോട് അന്വേഷിച്ചപ്പോള്‍ ഒരു നഗരസഭയ്ക്കും തങ്ങള്‍ ഇത്തരത്തില്‍ നിരക്ക് നിശ്ചയിച്ച് നല്‍കുന്നില്ലെന്നാണ് പി ഡബ്ല്യു ഡി സെക്ഷന്‍ എഞ്ചിനീയര്‍ മുരളീധരന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത്. സോഡിയം വേപ്പര്‍, ഹൈമാസ് ലൈറ്റുകള്‍ ഒരു കമ്പനിക്കും പോസ്റ്റുകളിലെ തെരുവുവിളക്കുകളും മറ്റൊരു കമ്പനിക്കുമാണ് നല്‍കിയിരുന്നത്. ഇവയുടേയെല്ലാം കാലാവധി കഴിഞ്ഞിട്ടുണ്ട്.
അടിസ്ഥാനപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍പോലും നഗരസഭ അധികൃതരും കൗണ്‍സിലര്‍മാരും കാണിക്കുന്ന അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, street, Lights, Kasaragod-Municipality, Street lights damaged for 3 months at Kasaragod Town
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment