മീന്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍...

(www.kasargodvartha.com 24.03.2019) മീന്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍?. എങ്കില്‍ നിങ്ങള്‍ക്ക് ആസ്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പതിവായി മത്സ്യം കഴിക്കുന്നവരില്‍ 70 ശതമാനം വരെ ആസ്മയ്ക്കുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യമാണ് ആസ്മയ്ക്കുള്ള സാധ്യത ഇല്ലാതാക്കുന്നത്.

തലച്ചോറിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിനും വികാസത്തിനും പ്രധാന പങ്കു വഹിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (PUFA) മത്സ്യ എണ്ണയില്‍ ധാരാളമുണ്ട്. കടല്‍ മത്സ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന എണ്ണയില്‍ നിന്നും ആസ്മയേയും ആസ്മയുടേതു പോലുള്ള ലക്ഷണങ്ങളെയും 62 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് പഠനം. എന്നാല്‍ സസ്യ എണ്ണകളില്‍ നിന്നുള്ള n-6 ഫാറ്റി ആസിഡുകള്‍ അധികമുപയോഗിക്കുന്നത് ആസ്മ സാധ്യത 67 ശതമാനം കൂട്ടുന്നതായും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, health, Top-Headlines, fish, Eating fish may help reduce asthma risk 70 per cent
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?