തേനീച്ചയുടെ ആക്രമണത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് അംഗങ്ങള്‍ക്ക് പരിക്ക്

കരുളായി: (www.kvartha.com 05.03.2019) കരുളായി കെ എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍നിന്നു സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിശീലനത്തിന് പോയ വിദ്യാര്‍ഥികള്‍ക്ക് കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ വെച്ചാണ് സംഭവം. പരിക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി. ടി കെ കോളനി ആന്റണിക്കാട് മഠത്തിന് സമീപം കോട്ടപ്പുഴയോരത്തേക്ക് ഇറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.
Malappuram, News, Students, Injured, Kerala, Honeybee attack against students, hospitalized

തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെയാണ് തേനീച്ചക്കൂട്ടം വിദ്യാര്‍ഥികളെ ആക്രമിച്ചത്. മിക്ക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ എത്തിയ നാട്ടുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ 38 വിദ്യാര്‍ഥികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും 17 വിദ്യാര്‍ഥികളെ പൂക്കോട്ടുംപാടം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിക്ക വിദ്യാര്‍ഥികളുടേയും മുഖത്തും കൈകള്‍ക്കുമാണ് പരിക്കേറ്റത്. ആരുടേയും നില ഗുരുതരമല്ല. ടി കെ കോളനിയിലെ നാട്ടുകാരാണ് വിദ്യാര്‍ഥികളേയും അധ്യാപകരേയും ആശുപത്രിയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയത്. ആശുപത്രികളില്‍ നിന്നു ചികിത്സ നല്‍കിയ ശേഷം വൈകിട്ടോടെ മിക്ക വിദ്യാര്‍ഥികളേയും വീട്ടിലേക്ക് മടക്കി അയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, News, Students, Injured, Kerala, Honeybee attack against students, hospitalized


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?