ലോക് സഭ തെരെഞ്ഞെടുപ്പ്: ബി. സുബ്ബയ്യ റൈ കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി
കാസര്‍കോട് (www.evisionnews.co) : കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും കാസര്‍കോട് കുമ്പള സ്വദേശിയുമായ ബി. സുബ്ബയ്യ റൈക്കാണ് കാസര്‍കോട് മണ്ഡലത്തില്‍ പോരിനിറങ്ങാന്‍ നറുക്ക് വീണത്. കഴിഞ്ഞ നിരവധി തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിത്വത്തിന്. പരിഗണിച്ചയാളാണ് സുബ്ബയ്യ റൈ. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ഭാഷാ ന്യൂനപക്ഷത്തെ ഒപ്പം ചേര്‍ക്കുകകൂടി സുബ്ബയ റൈയെ സ്ഥാനാര്‍ഥിയാക്കുക വഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. നേരത്തെ തുടര്‍ച്ചയായുള്ള ജയത്തിനിടെ സിപിഎം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് വീഴ്ത്തിയത് സുബ്ബയ്യറൈയുടെ പിതാവ് ഐ.രാമറൈയിലൂടെയാണ്. ബിരുദ പഠനകാലയളവില്‍ എന്‍.എസ്.യുവിലൂടെയാണ് സുബ്ബയ്യറൈ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. ദക്ഷിണ കര്‍ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു. മുംബൈ സര്‍ക്കാര്‍ ലോ കോളജിലെ പഠനത്തിന് ശേഷം ജന്മനാട്ടില്‍ രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയായിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണ് സുബ്ബയ്യ റൈ. നേരത്തെ പല തിരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥിത്വത്തിനായി കോണ്‍ഗ്രസ് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷങ്ങളില്‍ പിന്തള്ളപ്പെട്ടിരുന്നു. ഇക്കുറി ആദ്യം മുതല്‍ തന്നെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്ന സുബ്ബയ്യ റൈക്ക് എ.ഐ.സി.സി നേതൃത്വവുമായുള്ള ബന്ധവും അനുകൂലമാവുകയായിരുന്നു.
Powered by Info News For You
Comments
Post a Comment