കൊടക്കാടിന്റെ സ്വന്തം മീന്‍കാരിയമ്മയായ മാധവിയമ്മയെ നാട് ആദരിക്കുന്നു

കൊടക്കാട്: (www.kasargodvartha.com 07.03.2019) അരനൂറ്റാണ്ടായി മത്സ്യവില്‍പ്പനയിലൂടെ കൊടക്കാട്ടെ വിവിധ തലമുറകളുടെ സ്നേഹഭാജനമായ മാണിയാട്ടെ മാധവിയമ്മയെ നാട് ആദിരിക്കുന്നു. കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയവനിതാ വേദിയാണ് വനിതാ ദിനത്തില്‍ മാധവിയമ്മയെ ഗ്രാമ നന്മ ആദരിക്കുന്നത്. നാട്ടുകാരുടെയും കുടുംബങ്ങളുടെയും പേരുകള്‍ ഇവര്‍ക്ക് കാണാപ്പാടമാണ്. മാണിയാട്ട് സ്വദേശിയായ ഇവര്‍ ഇരുപതാം വയസ്സിലാണ് കൊടക്കാട് ഒ കെ മുക്ക് ബസ് സ്റ്റോപ്പില്‍ മീന്‍ വില്‍പ്പനയ്ക്ക് എത്തിയത് ഇന്ന് പ്രായം 74 കടന്നു.

വാഹനങ്ങളിലും മറ്റും നിരവധി പേര്‍ പുതിയ കാലത്ത് മീന്‍ വില്‍പ്പനക്ക് എത്താറുണ്ടെങ്കിലും മാധവിയമ്മയെ കാത്തു നില്‍ക്കാനാണ് നാട്ടുകാര്‍ക്കിഷ്ടം. വിശ്വസ്തതയോടെ അവരില്‍ നിന്ന് നല്ല മീന്‍ വാങ്ങി എന്നതാണ് അതിന് ഒരു കാരണം. തലമുറകളിലൂടെ മീന്‍വില്‍പ്പന ഒരു സപര്യയാക്കിയ മാധവിയമ്മ എന്ന മുത്തശ്ശി കൊടക്കാട്ടുകാരുടെ സ്വന്തം മാധവിയേട്ടിയാണ്.

വെള്ളിയാഴ്ച വൈകിട്ട് നാരായണ സ്മാരകത്തില്‍ നടക്കുന്ന ആദര ചടങ്ങ് കെ. ശകുന്തള ഉദ്ഘാടനം ചെയ്യും. അഡ്വ. ആലീസ് കൃഷ്ണന്‍ പ്രസംഗിക്കും. പരിപാടിയില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി അടുക്കളത്തോട്ടം ഒരുക്കുന്ന വിത്തുകള്‍ വിതരണം ചെയ്യും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kodakkadu, Felicitation, Felicitation for Fish seller Madhaviyamma
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?