മികച്ച ചികിത്സയ്ക്ക് ആശുപത്രി ശൃംഖലയുമായി ഐ എം എ
കൊച്ചി: (www.kvartha.com 08.03.2019) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ചെറുകിട ആശുപത്രികളുടേയും, ക്ലിനിക്കുകളുടേയും ശൃംഖല കെട്ടിപ്പടുക്കുവാനുള്ള ശ്രമം ആരംഭിക്കുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ ചെറുകിട ആശുപത്രികളെ കോര്‍ത്തിണക്കി കൂടുതല്‍ മികച്ച സേവനം പൊതുജനങ്ങള്‍ക്ക് എത്തിക്കുവാനാണ് ഈ പദ്ധതി.
ഡോക്ടര്‍മാര്‍ നടത്തുന്ന ചെറുകിട ആശുപത്രികളേയും ക്ലിനിക്കുകളേയും പരസ്പരം ബന്ധിപ്പിക്കുകയും, അവിടെയുള്ള സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമായി രോഗികള്‍ക്ക് നല്‍കുവാനുമാണ് ഈ ശ്രമത്തിലൂടെ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മിതമായ ചിലവില്‍ മികച്ച ചികിത്സ നല്‍കുക എന്നുള്ള ഉദ്ദേശ ലക്ഷ്യമാണ് ഇതിന് പിന്നില്‍ ഉള്ളത്.
ലോകത്ത് ലഭ്യമായ അത്യന്താധുനിക ചികിത്സാ രീതികള്‍ കോര്‍ത്തിണക്കുകയും വിവിധ ചികിത്സാ സ്‌പെഷ്യാലിറ്റികളെ ഒരുമിപ്പിച്ച് വളരെ സുതാര്യമായ ചികിത്സാമാര്‍ഗങ്ങള്‍ തുറന്നുകൊടുക്കുകയാണ് ഇതിലൂടെ. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്വാളിറ്റി കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍ക്കും എത്തിക്കല്‍ നിയമങ്ങള്‍ക്കും അനുസൃതമായി പദ്ധതി നടപ്പിലാക്കാനാണ് ശ്രമം.
പാരന്റ് ഡോക്ടര്‍ എന്ന സങ്കല്‍പ്പം നടപ്പിലാക്കികൊണ്ടാണ് പദ്ധതി നിലവില്‍ വരിക. ആദ്യഘട്ടമായി ചെറുകിട ആശുപത്രികളില്‍ വരുന്ന രോഗികളുടെ വിവരങ്ങള്‍ നെറ്റ് വര്‍ക്കില്‍ ജോയിന്റ് ചെയ്യുന്ന മറ്റ് ആശുപത്രികള്‍ക്ക് നല്‍കുകയും, എല്ലാ സ്‌പെഷ്യാലിറ്റികളെയും കൂടി കൂട്ടിയോജിപ്പിക്കുകയും, കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുകയും ചെയ്യുക എന്നുള്ളതാണ് അടിസ്ഥാന തത്വം.
ഇതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനകളില്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അതിയായ ഉത്സാഹമാണ് കാട്ടിയത്. കഴിഞ്ഞ മൂന്നാം തീയതി കൊച്ചിയില്‍ നടന്ന യോഗത്തില്‍ ഏതാണ്ട് 250 ഓളം ആശുപത്രികള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ പങ്കെടുത്തു.
പൈലറ്റ് പ്രോജക്ട് ആയി തിരുവന്തപുരത്തും, പിന്നീട് മറ്റ് ജില്ലകളിലുമാണ് ഇത് നടപ്പിലാക്കുക. ക്രമേണ കേരളത്തില്‍ മുഴുവനുമുള്ള ചെറുകിട ആശുപത്രികളേയും ക്ലിനിക്കുകളേയും കോര്‍ത്തിണക്കിക്കൊണ്ടുളള ഒരു വന്‍ ശൃംഖല സൃഷ്ടിക്കുവാനാണ് ഐ.എം.എ.യുടെ ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IMA with a hospital network for better treatment, Kochi, News, Health, Health & Fitness, Hospital, Treatment, Doctor, Patient, Kerala.

Powered by Info News For You

Comments
Post a Comment