വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗീകബന്ധത്തിലേര്‍പ്പെട്ടത് മൂന്ന് വര്‍ഷം; വശത്താക്കാന്‍ ബൈക്കും വിനോദയാത്രയും

മിച്ചിഗന്‍: (www.kvartha.com 06.03.2019) മൂന്ന് വര്‍ഷത്തോളം വിദ്യാര്‍ത്ഥിയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട അധ്യാപിക പിടിയിലായി. യു എസിലാണ് സംഭവം റിപോര്‍ട്ട് ചെയ്തത്. പതിനൊന്ന് വയസുള്ള വിദ്യാര്‍ത്ഥിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരന്തര പീഡനത്തിനിരയാക്കിയ വിന്‍ഫീല്‍ഡ് എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ബൈക്കും വിനോദയാത്രയും വിലയേറിയ സാധനങ്ങളും സമ്മാനിച്ചാണ് 38കാരിയായ യുവതി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് വിന്‍ഫീല്‍ഡ്.
Former Special Ed Teacher Accused of Repeatedly Sexually Assaulting Boy, Starting When He Was 11, Winfield, World, News, Teacher, Student, Molestation, U.S.

2016 മുതലാണ് അധ്യാപിക താനുമായി ലൈംഗിക ബന്ധം ആരംഭിച്ചതെന്ന് കുട്ടി കോടതിയില്‍ വ്യക്തമാക്കി. ഇവരുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു ആദ്യമായി ബന്ധത്തിലേര്‍പ്പെട്ടത്. ഇതിന് ശേഷം അധ്യാപിക പലപ്പോഴും തന്നെ വീട്ടിലേക്കും ഹോട്ടലുകളിലേക്കും കൂട്ടിക്കൊണ്ട് പോവുകയും നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കുട്ടി വെളിപ്പെടുത്തി. അതിനിടെ ഒരിക്കല്‍ ഫ്‌ളോറിഡയിലേക്കും ടെനിസിലേക്കും വിനോദയാത്രയക്ക് കൂട്ടിക്കൊണ്ട് പോവുകയും അവിടെ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

അധ്യാപികയുമായുള്ള ബന്ധം പതിവാക്കിയതോടെ മാനസിക സമ്മര്‍ദങ്ങള്‍ ഒഴിവാക്കാനായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു. ഒരിക്കല്‍ വിന്‍ഫീല്‍ഡ് ഫോണില്‍ വിളിച്ച് ഗര്‍ഭിണിയാണെന്ന് പറഞ്ഞിരുന്നുവെന്നും കുട്ടി കോടതിയില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിയുടെ ഫോണ്‍ സഹപാഠിയായ ഒരു പെണ്‍കുട്ടി നോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിന്‍ഫീല്‍ഡ് നിരന്തരമായി വിദ്യാര്‍ത്ഥിക്ക് അയച്ചിരുന്ന മെസേജുകള്‍ ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിയുകയും വിന്‍ഫീല്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ അധ്യാപികയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചെങ്കിലും 2,50,000 ഡോളര്‍ കോടതിയില്‍ കെട്ടി വച്ച് വിന്‍ഫീല്‍ഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കള്ളമാണെന്നും കെട്ടിച്ചമച്ചതാണെന്നും അധ്യാപിക പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Former Special Ed Teacher Accused of Repeatedly Sexually Assaulting Boy, Starting When He Was 11, Winfield, World, News, Teacher, Student, Molestation, U.S.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?