ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജനനേന്ദ്രിയം മുറിക്കുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യന്‍ യുവാവിന് വാട്‌സ് ആപ്പ് വഴി ശ്രീലങ്കന്‍ ഷെഫിന്റെ ഭീഷണി

ദുബൈ: (www.kvartha.com 27.03.2019) ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജനനേന്ദ്രിയം മുറിക്കുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യന്‍ യുവാവിന് വാട്‌സ് ആപ്പ് വഴി ശ്രീലങ്കന്‍ ഷെഫിന്റെ ഭീഷണി. ഭീഷണിയുണ്ടെന്ന് കാട്ടി യുവാവ് നല്‍കിയ പരാതിയില്‍ ദുബൈ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി.

36 കാരനായ ശ്രീലങ്കക്കാരനാണ് ഇന്ത്യന്‍ യുവാവിന്റെ വാട്‌സ്ആപ്പിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഭാര്യയുമായുള്ള (പരാതിക്കാരന്റെ)ബന്ധം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ ഷെഫ് യുവാവിന്റെ ജനനേന്ദ്രിയം ഛേദിക്കുമെന്നും മെസേജില്‍ പറയുന്നു.

 Chef threatens to chop off love rival’s manhood in mall, Dubai, News, Molestation, Crime, Criminal Case, Whatsapp, Threatened, Police, Complaint, Court, Gulf, World.

തന്റെ വാട്‌സ്ആപ്പില്‍ വന്ന സന്ദേശങ്ങള്‍ കാട്ടി 33 കാരനായ ഇന്ത്യന്‍ യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സന്ദേശം ലഭിച്ചപ്പോള്‍ പേടി തോന്നിയെന്നും അതുകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്നും യുവാവ് പറഞ്ഞു. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

'അയാള്‍ എന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി അപമാനിക്കുകയും ചെയ്തു' എന്നും പരാതിയില്‍ പറയുന്നു. അല്‍ റഫാ പോലീസ് സ്‌റ്റേഷനിലാണ് യുവാവ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് മനസിലായ പോലീസ് പ്രതിക്കെതിരെ നിയമപരമല്ലാത്ത ലൈംഗികതയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.

വാദത്തിനിടെ പ്രതിയുടെ ഫോണില്‍ നിന്നും ഭീഷണിപ്പെടുത്തി അയച്ച മെസ്സേജുകള്‍ കണ്ടെത്തിയെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിന്റെ അടുത്ത വാദം ഏപ്രില്‍ പത്തിലേക്ക് മാറ്റിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chef threatens to chop off love rival’s manhood in mall, Dubai, News, Molestation, Crime, Criminal Case, Whatsapp, Threatened, Police, Complaint, Court, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?