കോളജ് ഡേ ആഘോഷം പൊടി പൊടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് കള്ളുഷാപ്പിലെത്തി; പിന്നാലെ രക്ഷിതാക്കളും, പുലിവാല് പിടിച്ച് പോലീസ്
കൊടുങ്ങല്ലൂര്‍: (www.kvartha.com 02.03.2019) കോളജ് ഡേ ആഘോഷം പൊടി പൊടിക്കാന്‍ സംഘം ചേര്‍ന്ന് കള്ളുഷാപ്പിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ഒടുവില്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി, പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
മേഖലയിലെ ഒരു സ്വാശ്രയ കോളജിലെ എട്ടോളം പേരടങ്ങുന്ന ഡിഗ്രി വിദ്യാര്‍ത്ഥികളുടെ സംഘമാണ് കൂട്ടത്തോടെ കള്ളുഷാപ്പില്‍ കയറി പുലിവാല് പിടിച്ചത്. നാട്ടുകാരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് സംഘം അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ഇവരെ സ്റ്റേഷനില്‍ കൊണ്ടുപോയി.
എന്നാല്‍ ചോദ്യം ചെയ്യലില്‍ കുട്ടികളെല്ലാം പ്രായപൂര്‍ത്തിയായവരാണെന്ന് കണ്ടെത്തി. ഇതോടെ മറ്റു നടപടികളൊക്കെ ഒഴിവാക്കിയെങ്കിലും വിദ്യാര്‍ത്ഥികളെന്ന പരിഗണന നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Students visit toddy shop in Kodungallur, News, Local-News, Students, Natives, Police, Parents, Humor, Police Station, Kerala.

Powered by Info News For You

Comments
Post a Comment