പൈവളിഗെ പഞ്ചായത്തില്‍ സി പി എം - യു ഡി എഫ് ഭരണത്തിനെതിരെ ബി ജെ പി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

പൈവളിഗെ: (www.kasargodvartha.com 08.03.2019) പൈവളിഗെ പഞ്ചായത്തില്‍ സി പി എം - യു ഡി എഫ് ഭരണത്തിനെതിരെ ബി ജെ പി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ബി ജെ പി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ ജയലക്ഷ്മി ഭട്ടിന്റെ നേതൃത്വത്തില്‍ എട്ട് പേരടങ്ങുന്ന ബി ജെ പി അംഗങ്ങളാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 19 അംഗ ഭരണസമിതിയില്‍ സി പി എം- 5, സി പി ഐ- 2, കോണ്‍ഗ്രസ് -1, ലീഗ് -2, സ്വതന്ത്രന്‍ -1, എന്നിങ്ങനെയാണ് കക്ഷിനില.

ഫണ്ട് വാര്‍ഡുകള്‍ക്ക് വിഭജിച്ചു നല്‍കുന്നതില്‍ സ്വജനപക്ഷപാതം ആരോപിച്ചാണ് ബി ജെ പി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്. ജയലക്ഷ്മി ഭട്ടിനെ കൂടാതെ ഹരീഷ് ബോട്ടാണി, കിഷോര്‍ കുമാര്‍, താര വി ഷെട്ടി, രാജീവി റായ്, കെ ഗണേശ്, ബി ഭവ്യ, സുബ്രഹ്മണ്യ എന്നിവരാണ് അവിശ്വാസ നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. നിലവില്‍ സി പി എമ്മിലെ ഭാരതി ഷെട്ടിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. സി പി ഐയിലെ സുനിത വി ഡിസൂസയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. സ്വതന്ത്രനായ എം കെ അമീറലി ബി ജെ പിക്ക് അവിശ്വാസപ്രമേയത്തില്‍ പിന്തുണ പ്രഖ്യാപിച്ചതായി ബി ജെ പി അംഗങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

ഈ മാസം 19ന് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് വിവരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, paivalika, Top-Headlines, BJP, Panchayath, UDF, CPM, BJP's no confidence motion in Paivalike Panchayat
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?