ശബീറിനെ മരണം തട്ടിയെടുത്തത് രണ്ട് ദിവസത്തിനുള്ളില്‍ ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ, മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

ഉപ്പള:  (www.kasargodvartha.com 30.03.2019) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് ദാരുണമായി മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. പൈവളികെ കന്യാല മുണ്ടോളിലെ യൂസുഫ് - റുഖിയ ദമ്പതികളുടെ മകന്‍ ശബീര്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശമായ കന്യാലയിലായിരുന്നു അപകടമുണ്ടായത്.
Uppala, Accident, Kasaragod, News,Shabeer's dead body buried

ഗുരതരമായി പരിക്കേറ്റ ശബീറിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് യുവാവിനെ മരണം തട്ടിയെടുത്തത്. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സന്ധ്യയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കന്യല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related News:
ടിപ്പര്‍ ലോറി വില്ലനായി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Accident, Kasaragod, News,Shabeer's dead body buried , Obituary, Accident Death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?