നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

വഡോധര: (www.kvartha.com 23.03.2019) നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പത്തര്‍വേലി സ്വദേശിയായ ചാന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വഡോധരയിലാണു സംഭവം. വ്യാഴാഴ്ച വൈകിട്ട് ഇയാള്‍ ഒരു നാലുവസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി വാര്‍ത്ത പ്രചരിച്ചിരുന്നു.

ജനങ്ങള്‍ യുവാവിനെ പിന്തുടരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിനു സമീപം എത്തിച്ചശേഷം രത്തോദിയ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവിനെ പിന്തുടര്‍ന്നെത്തിയ ജനങ്ങള്‍ വടിയും കല്ലും ഉപയോഗിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Man Beaten To Death On Suspicion Of Kidnapping 4-Year-Old Girl: Cops, Gujarat, News, National, Crime, Death, Child, Molestation attempt, hospital, Enquiry, Police, Case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Beaten To Death On Suspicion Of Kidnapping 4-Year-Old Girl: Cops, Gujarat, News, National, Crime, Death, Child, Molestation attempt, hospital, Enquiry, Police, Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?