ഓസ്‌ട്രേലിയയില്‍ നിന്നും കാമുകിയെ അയച്ച് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കണ്ടെത്തിയത് കനാലില്‍

ഫിറോസ്പൂര്‍: (www.kvartha.com 27.03.2019) ഓസ്‌ട്രേലിയയില്‍ നിന്നും കാമുകിയെ അയച്ച് യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി. മൃതദേഹം പിന്നീട് കനാലില്‍ നിന്നും കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. രണ്‍വീറത്ത് കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവും കാമുകിയുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.


ഓസ്‌ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതി മാര്‍ച്ച് 14നാണ് പഞ്ചാബിലെ തന്റെ വീട്ടില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ ദിസം ഭര്‍ത്താവ് ജസ്പ്രീറ്റുമായി വീഡിയോ കോള്‍ നടത്തി പുറത്തേക്ക് പോയ ഭാര്യ രണ്‍വീറത്ത് കൗറിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലില്‍ കണ്ടെത്തിയത്.

ജസ്പ്രീറ്റിന് ഓസ്‌ടേലിയയില്‍ വിവാഹിതയായ കിരണ്‍ജിത്ത് എന്ന ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ഭാര്യയെ കൊല്ലാനായി കിരണ്‍ജിത്തിനെ ഇയാള്‍ പഞ്ചാബിലേക്ക് അയക്കുകയായിരുന്നുവെന്നും വിവരം ലഭിച്ചു. ജസ്പ്രീറ്റിന്റെ നിര്‍ദേശപ്രകാരം ബന്ധുവിന്റെ സഹായത്തോടെ കിരണ്‍ജിത്ത് രണ്‍വീറത്ത് കൗറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Panjab, National, News, Murder, Australia, Love, Murder, Wife, Husband, Dead Body, NRI woman murdered, Punjab Police say husband’s girlfriend from Australia did it


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?