പോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: (www.kvartha.com 05.03.2019) പോത്തിന്റെ കുത്തേറ്റ് ഓടായിക്കല്‍ സ്വദേശി മരിച്ചു. ഓടായിക്കല്‍ അങ്ങാടിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാര്‍ റോഡരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്.
തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. കൊമ്പ് കഴുത്തിന് തറച്ച് ഗുരുതരമായി പരിക്കേറ്റ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Keywords: Buffalo attack; youth killed in Malappuram, Malappuram, News, Kerala, Death, Injured, hospital.
Keywords: Buffalo attack; youth killed in Malappuram, Malappuram, News, Kerala, Death, Injured, hospital.
Powered by Info News For You

Comments
Post a Comment