കനത്ത ചൂടില്‍ നാടു വലയുമ്പോള്‍ സൗരോര്‍ജ്ജത്തിലൂടെ നേട്ടമുണ്ടാക്കി എംജി സര്‍വകലാശാല

കോട്ടയം: (www.kvartha.com 07.03.2019) കനത്ത ചൂടില്‍ നാടാകെ വലയുകയും വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ സൗരോര്‍ജത്തില്‍നിന്ന് നേട്ടം കൊയ്ത് മഹാത്മാ ഗാന്ധി സര്‍വകലാശാല. എട്ട് കെട്ടിടസമുച്ചയങ്ങളിലായി 400 കിലോവാട്ടിന്റെ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിച്ചാണ് സര്‍വകലാശാല വൈദ്യുതി ഉല്പാദിപ്പിച്ച് നേട്ടമുണ്ടാക്കുന്നത്. റൂസ പദ്ധതിയിലുള്‍പ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പരീക്ഷണ ഉല്‍പ്പാദനത്തില്‍ത്തന്നെ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 14 ദിവസം മാത്രം ഉല്‍പ്പാദനം നടത്തിയ കഴിഞ്ഞമാസം വൈദ്യുതിനിരക്കിനത്തില്‍ രണ്ടുലക്ഷം രൂപയാണ് സര്‍വകലാശാല ലാഭിച്ചത്. സര്‍വകലാശാലയിലെ വൈദ്യുതി ചാര്‍ജ് 15 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി കുറഞ്ഞു. സോളാര്‍ പവര്‍പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സര്‍വകലാശാല ആവശ്യങ്ങള്‍ക്കുപയോഗിക്കുകയും മിച്ചം വരുന്നത് കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

MG University produced solar power plant, Kottayam, News, Education, M.G University, Researchers, Electricity, Business, Technology, Kerala.

ദിവസേന 1600 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ചൂട് കൂടിയതോടെ ഇത് ദിവസം ശരാശരി 1800-1900 യൂണിറ്റ് വരെയായി ഉയര്‍ന്നിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കണ്‍വീനര്‍ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ അടുത്തമാസം വൈദ്യുതിനിരക്കിനത്തില്‍ വലിയ ലാഭം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാര്‍ജാണ് സര്‍വകലാശാല അടയ്ക്കുന്നത്.

കാമ്പസിലെ ഭരണവിഭാഗം കെട്ടിടം, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ്, കെമിക്കല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, ബിഹേവിയറല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സസ് വകുപ്പുകളിലെയും ലൈബ്രറിയിലെയും കെട്ടിടങ്ങളിലെ മേല്‍ക്കൂരയിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

320 കിലോവാട്ട് ശേഷിയുള്ള 1258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിംഗ് ഇന്‍വെര്‍ട്ടറുകളുമാണ് വിവിധ പ്ലാന്റുകളിലായി സ്ഥാപിച്ചിരിക്കുന്നത്. സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് പരിപാലന ചുമതല.

മഴക്കാലത്ത് കാമ്പസില്‍ മഴക്കുഴികളും മറ്റും തീര്‍ത്ത് മഴവെള്ളം സംഭരിച്ചതിനാല്‍ കാമ്പസിലെ രവീന്ദ്ര സരോവരമടക്കമുള്ള ജലസ്രോതസ്സുകള്‍ വരള്‍ച്ചയെ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല.


Keywords: MG University produced solar power plant, Kottayam, News, Education, M.G University, Researchers, Electricity, Business, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?