തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടയിലും മകന്റെ വിവാഹത്തിന് മുഹൂര്‍ത്തംകുറിച്ച് വടകര സ്ഥാനാര്‍ത്ഥി പി ജയരാജന്‍

ഇരിട്ടി: (www.kvartha.com 18.03.2019) തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടയിലും മകന്റെ വിവാഹത്തിന് മുഹൂര്‍ത്തംകുറിച്ച് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്‍. തന്റെ രണ്ടാമത്തെ മകന്‍ ആഷിഷ് രാജിനാണ് ജയരാജന്‍ വിവാഹത്തീയതി കുറിച്ചത്. ഞായറാഴ്ച നടന്ന മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങില്‍ അച്ഛന്റെ ഉത്തരവാദിത്വത്തോടെ ജയരാജന്‍ നിറഞ്ഞുനിന്നു.

ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു. ഇരുകുടുംബങ്ങളും നേരത്തേ നിശ്ചയിച്ച് ഉറപ്പിച്ചെങ്കിലും വിവാഹത്തിന് നാള്‍ കുറിച്ചിരുന്നില്ല.

 Wedding bells ring amid election fever; Marriage of P Jayarajan’s son fixed, CPM, Vadakara, Lok Sabha, Election, Trending, Kannur, Marriage, Politics, Religion, Family, Kerala.

ഞായറാഴ്ച കൂത്തുപറമ്പ് മണ്ഡലത്തില്‍ പര്യടനത്തിലായിരുന്നു ജയരാജന്‍. അവിടെനിന്നാണ് ചടങ്ങിനെത്തിയത്. സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. വിവാഹം ജൂണില്‍ നടത്താനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wedding bells ring amid election fever; Marriage of P Jayarajan’s son fixed, CPM, Vadakara, Lok Sabha, Election, Trending, Kannur, Marriage, Politics, Religion, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?