മകന്റെ സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തി അടുത്തുകൂടി; ഗ്യാസ് കണക്ഷന്‍ പരിശോധിക്കണമെന്ന് പറഞ്ഞ് പിന്നീട് വീട്ടില്‍ കയറി; സബ്‌സിഡി കിട്ടാന്‍ സ്വര്‍ണമാലയുടെ തൂക്കം അറിയണം എന്നു പറഞ്ഞ സംഘം ഒടുവില്‍ വയോധികയുടെ രണ്ടര പവന്‍ മാലയുമായി കടന്നു കളഞ്ഞു, രേഖാചിത്രം പുറത്തുവിട്ട് പോലീസ്
കോട്ടയം: (www.kvartha.com 10.03.2019) പാചകവാതക കണക്ഷന്‍ നല്‍കാനെന്ന പേരില്‍ വീട്ടിലെത്തി വയോധികയുടെ രണ്ടര പവന്‍ സ്വര്‍ണമാലയുമായി കടന്ന മോഷ്ടാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഗ്യാസ് സബ്സിഡി ലഭിക്കാന്‍ സ്വര്‍ണമാലയുടെ തൂക്കം അറിയണമെന്ന് പറഞ്ഞ് വയോധികയെ തെറ്റിദ്ധരിപ്പിച്ചാണ് സംഘം മാലയുമായി കടന്നത്.
മകന്റെ സുഹൃത്തുക്കളാണെന്ന് പരിചയപ്പെടുത്തി അടുത്തുകൂടിയ സംഘമാണ് 83 കാരിയായ വയോധികയുടെ മാല തട്ടിയെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
വൈകിട്ട് നാലരമണിയോടെ അയ്മനത്തു നിന്നും പുത്തന്‍തോടിന് പോകുന്ന വഴിയിലെ കല്ലുങ്കത്ര വട്ടക്കാട്ട് വീട്ടിലായിരുന്നു തട്ടിപ്പ് നടന്നത്. ഇവിടെയുണ്ടായിരുന്ന ജാനകിയുടെ (83) സ്വര്‍ണമാലയാണ് തട്ടിപ്പ് സംഘം കവര്‍ന്ന് മുങ്ങിയത്.
ഇവരുടെ ഇളയ മകന്‍ പ്രമോദ് സ്വകാര്യ ബസിലെ കണ്ടക്ടറാണ്. പ്രമോദിനും, ഭാര്യക്കുമൊപ്പമാണ് ജാനകി താമസിക്കുന്നത്. ഇരുവരും പുറത്തു പോയ സമയത്ത് കാറിലെത്തിയ രണ്ടംഗ സംഘം ഗ്യാസ് അടുപ്പുമായി വീട്ടിലേക്ക് കയറി വന്നു. ഗ്യാസ് കണക്ഷന്‍ പരിശോധിക്കണമെന്നും, പ്രഷര്‍ കുക്കര്‍ വില്‍ക്കാനുണ്ടെന്നും പറഞ്ഞാണ് സംഘം എത്തിയത്. പ്രദേശത്തെ പല വീടുകളിലും കയറിയിറങ്ങിയ സംഘം ഇവിടെയെല്ലാം പ്രമോദിന്റെ വീട് ഏതാണെന്ന് തിരക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പ്രമോദിന്റെ വീട്ടിലെത്തിയത്.
ഈ സമയം ജാനകി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജാനകിയോട് റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും മറ്റു രേഖകളുമായി വരാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രേഖകളെല്ലാം ഇവര്‍ കൊണ്ടുവന്നു. രേഖകള്‍ പരിശോധിക്കുന്നതിനിടെ സബ്‌സിഡി ലഭിക്കണമെങ്കില്‍ കഴുത്തില്‍കിടക്കുന്ന സ്വര്‍ണത്തിന്റെ തൂക്കം അറിയേണ്ടതുണ്ടെന്ന് പ്രതികള്‍ ജാനകിയോട് പറഞ്ഞു.
ഇതോടെ ജാനകി സ്വര്‍ണ മാല ഊരി നല്‍കി. മാല ലഭിച്ചതോടെ ഇരുവരും അതുമായി സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ മുങ്ങിയതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് ബഹളം വച്ചതോടെ സംഭവ സ്ഥലത്ത് നാട്ടുകാരും കൂടി. അപ്പോഴേക്കും സംഘം കാറില്‍ സ്ഥലംവിട്ടിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് പോലീസ് എത്തി ജാനകിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
വെള്ള സാന്‍ട്രോ കാറിലാണ് രണ്ടംഗ സംഘം അയ്മനത്ത് എത്തിയത്. ഇവര്‍ക്ക് ഏകദേശം 25 മുതല്‍ 30 വയസ് വരെ പ്രായമുണ്ടെന്നാണ് ജാനകിയുടെ മൊഴിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. കാറിന്റെ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ സഹിതം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ തട്ടിപ്പിന് ഇരയായ ജാനകിയുടെയും സമീപവാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസിലെ ആര്‍ട്ടിസ്റ്റ് രാജേഷ് മണിമല പ്രതികളുടേതെന്ന് കരുതുന്ന രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.
രണ്ടു പ്രതികളെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. പ്രതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോട്ടയം വെസ്റ്റ് പോലീസില്‍ വിവരം അറിയിക്കുക. വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ 9497987072. എസ്ഐ വെസ്റ്റ് 9497980328. പോലീസ് സ്റ്റേഷന്‍ 0481 2567210.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cops begin probe into cheating case in Kottayam, Kottayam, News, Cheating, Case, Police, Complaint, Probe, Local-News, Kerala.

Powered by Info News For You

Comments
Post a Comment