കേരളം സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്കുന്നു; ബുധനാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും, നീക്കം അടിയന്തിര ഘട്ടത്തില്‍ ഹെലികോപ്ടര്‍ അത്യാവശ്യമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്
തിരുവനന്തപുരം: (www.kvartha.com 20.03.2019) കേരളം സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്കുന്നു. അടിയന്തിര ഘട്ടത്തില്‍ ഹെലികോപ്ടര്‍ അത്യാവശ്യമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്ഥിരമായി തന്നെ ഹെലികോപ്റ്റര്‍ വാടയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബുധനാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. സ്ഥിരമായി വാടകയ്ക്ക് എടുക്കുമ്പോഴുള്ള സാമ്പത്തിക വശം പരിശോധിക്കാനാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്.
രണ്ട് കമ്പനികളാണ് ഹെലികോപ്ടര്‍ നല്‍കാന്‍ രംഗത്തുള്ളത്. ചിപ്സണ്‍, പവന്‍ഹാസന്‍സ് കോര്‍പ്പറേഷന്‍ എന്നീ രണ്ടു കമ്പനികളാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ടെന്‍ഡറുകള്‍ യോഗത്തില്‍ പരിശോധിക്കും. വി എസ് സര്‍ക്കാരിന്റെ കാലത്ത് തള്ളിക്കളഞ്ഞ ശുപാര്‍ശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പോലീസ് ആസ്ഥാനത്തു നിന്നാണ്. രണ്ട് കമ്പനികളില്‍ ഒന്നിന് കരാര്‍ നല്‍കണമെന്ന പോലീസ് ആസ്ഥാനത്തെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് ആദ്യം നിരാകരിച്ചു. ഇവര്‍ നല്‍കിയ വാടക നിരക്ക് കൂടുതലായതിനാല്‍ ടെന്‍ഡര്‍ വിളിക്കണമെന്നായിരുന്ന ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടര്‍ന്നാണ് കരാര്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
മുമ്പ് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രകളില്‍ പലതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്. പ്രളയം വന്നതോടെ ഹെലികോപടര്‍ ചര്‍ച്ച വീണ്ടും സജീവമാവുകയായിരുന്നു.
Keywords: Kerala, Thiruvananthapuram, News, Helicopter, Pinarayi vijayan, Govt plans to buy helicopter on rent basis.

Powered by Info News For You
Comments
Post a Comment